ഗവര്‍ണര്‍ ഉദയം ഹോം സന്ദര്‍ശിക്കും

കോഴിക്കോട്​: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദയം ഹോം സന്ദർശിക്കും. ഏപ്രില്‍ 10ന്​ രാവിലെ 11ന്​ ചേവായൂരുള്ള ഉദയം ഹോമിലെത്തുന്ന ഗവർണർ ഒരു മണിക്കൂർ നേരം അന്തേവാസികളോടൊപ്പം ചെലവഴിക്കും. ഉദയം പദ്ധതിയെ കുറിച്ചുള്ള പ്രസന്റേഷനും സംഘടിപ്പിച്ചിട്ടുണ്ട്. അന്തേവാസികളുമായുള്ള സംവാദവും നടക്കും. തെരുവിൽ ഒറ്റപ്പെട്ടു പോയവർക്ക് കൈത്താങ്ങായി കോവിഡ് കാലത്ത് കോഴിക്കോട് ജില്ല ഭരണകൂടം ആരംഭിച്ച പദ്ധതിയാണ് ഉദയം. നിലവിൽ ചേവായൂർ, മാങ്കാവ്, വെള്ളിമാട് കുന്ന്, ഈസ്റ്റ്ഹിൽ എന്നിവിടങ്ങളിൽ ഉദയം ഹോമുകൾ പ്രവർത്തിക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT