ബാലികയെ ലൈംഗികമായി ഉപദ്രവിച്ച കേസ്: ആറു വർഷം കഠിനതടവും പിഴയും ശിക്ഷ

കൊയിലാണ്ടി: പതിനൊന്നുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് ആറു വർഷം കഠിനതടവും ഒരുലക്ഷത്തി അമ്പതിനായിരം രൂപ പിഴയും. കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷൽ കോടതി ജഡ്ജി ടി.പി. അനിൽ ആണ് പൂതപാടി സ്വദേശി പുറ്റുമണ്ണിൽ തോമസ് എന്ന തോമാച്ചനെ (54) പോക്സോ നിയമപ്രകാരം ശിക്ഷിച്ചത്. പിഴസംഖ്യ പെൺകുട്ടിക്കു നൽകണം. പിഴ അടച്ചില്ലെങ്കിൽ നാലു വർഷം കൂടെ തടവുശിക്ഷ അനുഭവിക്കണം. 2019ലാണ് കേസിന് ആസ്പദമായ സംഭവം. വീട്ടിൽ പഠിക്കുമ്പോഴാണ് പ്രതി ലൈംഗികമായി ഉപദ്രവിച്ചത്. പിന്നീട് വീട്ടിൽ വന്ന അമ്മയോട് കാര്യം പറയുകയായിരുന്നു. തൊട്ടിൽപാലം സബ് ഇൻസ്‌പെക്ടർ പി.കെ. ജിതേഷ് ആണ് കേസ് അന്വേഷിച്ചത്. സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി. ജെതിൻ ഹാജരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT