കോഴിക്കോട്: അന്താരാഷ്ട്രതലത്തിലടക്കം വിവിധ കായികമത്സരങ്ങളിൽ മെഡലുകൾ നേടിയ ജില്ലയിലെ താരങ്ങൾക്ക് സ്പോർട്സ് കൗൺസിലിന്‍റെ കാഷ് അവാർഡുകൾ വിതരണം ചെയ്തു. 2017-18, 18-19 വർഷങ്ങളിലെ 137 വിജയികൾക്കാണ് പാരിതോഷികം നൽകിയത്. ജില്ല കലക്ടർ എൻ. തേജ്ലോഹിത് റെഡ്ഡി ഉദ്ഘാടനംചെയ്തു. ഡെപ്യൂട്ടി മേയർ വി. മുസഫർ അഹമ്മദ് മുഖ്യാതിഥിയായിരുന്നു. ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ. രാജഗോപാൽ അധ്യക്ഷനായി. ജില്ല സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടിവ് അംഗങ്ങളായ ടി.എം. അബ്ദുറഹ്മാൻ, പി.ടി. അഗസ്റ്റിൻ, എം.എം. ദിൽന, സി. പ്രേമചന്ദ്രൻ, കെ.എം. ജോസഫ് എന്നിവർ പങ്കെടുത്തു. ജില്ല വൈസ് പ്രസിഡന്റ് ഡോ. വി. റോയ് ജോൺ സ്വാഗതവും സെക്രട്ടറി എസ്. സുലൈമാൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.