യുവതി വീടിനുള്ളില്‍ മരിച്ച നിലയില്‍

സുൽത്താൻ ബത്തേരി: ആദിവാസി യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നെന്മേനി പഞ്ചായത്തിലെ ചീരാല്‍ വെണ്ടോല്‍ കോളനിയിലെ സീതയെയാണ് വ്യാഴാഴ്ച രാവിലെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന ആരോപണത്തെത്തുടര്‍ന്ന് വിരലടയാള വിദഗ്​ധരടക്കം കോളനിയിലെത്തി തെളിവുകള്‍ ശേഖരിച്ചു. നൂല്‍പുഴ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ മുരുകന്‍റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണമാരംഭിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ്​ ആശുപ​ത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.