മരംകടത്ത്​: പൊലീസിൽ പരാതി

കക്കോടി: ഇറിഗേഷൻ വകുപ്പിനു കീഴിലുള്ള പുഴയോരത്തെ മരം മുറിച്ചുകടത്തിയതായി പഞ്ചായത്ത്​ സെക്രട്ടറി പരാതി നൽകി. കക്കോടി പഞ്ചായത്തിലെ പൂനൂർ പുഴയോരത്തെ മരം മുറിച്ചുകടത്തിയതായി കാണിച്ചാണ്​ കക്കോടി പഞ്ചായത്ത്​ സെക്രട്ടറി​ ചേവായൂർ പൊലീസിൽ പരാതി നൽകിയത്​. പഞ്ചായത്ത്​ അംഗം ഇതുസംബന്ധിച്ച്​ സെക്രട്ടറിക്ക്​ പരാതി നൽകിയിരുന്നു. ലക്ഷങ്ങൾ വിലയുള്ള മരങ്ങൾ മുറിച്ചുകടത്തിയത്​ ഒതുക്കിത്തീർക്കാനുള്ള ശ്രമത്തിനിടെയാണ്​ ഇത്തരത്തിലുള്ള പരാതി വീണ്ടും ഉയർന്നത്​. പരാതി സംബന്ധിച്ച്​ പരിശോധിക്കുമെന്ന്​ ചേവായൂർ പൊലീസ്​ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT