കോഴിക്കോട്: കഴിഞ്ഞ ദിവസം രാത്രി അടിപിടിക്കിടെ കുത്തേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചയാൾ ചികിത്സയിലിരിക്കെ മുങ്ങി. മഞ്ചേരി സ്വദേശിയും ജയിൽ റോഡിനുസമീപം താമസക്കാരനുമായ ഷാജിയാണ് (46) ബീച്ച് ജനറൽ ആശുപത്രിയിൽ നിന്ന് മുങ്ങിയത്. കസബ പൊലീസാണ് ഇയാളെ ആശുപത്രിയിലെത്തിച്ചിരുന്നത്. തിങ്കളാഴ്ച രാത്രി 11 ഓടെ പാളയം അളകാപുരി ഹോട്ടലിനടുത്തുനിന്ന് ഷാജിയും മീനങ്ങാടി സ്വദേശി ഹരിദാസനും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും ഷാജിക്ക് പരിക്കേൽക്കുകയുമായിരുന്നു. ഹരിദാസൻ കത്തി ഉപയോഗിച്ച് നെറ്റിക്ക് കുത്തിയെന്നാണ് മദ്യ ലഹരിയിലായിരുന്ന ഷാജി ആശുപത്രിയിലേക്ക് കൊണ്ടുപോകവെ പൊലീസിനോട് പറഞ്ഞിരുന്നത്. ഇതിനിടെ രാത്രി തന്നെ ഹരിദാസനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച രാവിലെ ഷാജിയുടെ വിശദ മൊഴിയെടുക്കാൻ പൊലീസ് ആശുപത്രിയിലെത്തിയപ്പോഴാണ് ഇയാൾ മുങ്ങിയ വിവരം അറിയുന്നത്. ഇയാളുടെ താമസസ്ഥലത്തടക്കം പൊലീസ് അന്വേഷിച്ചെങ്കിലും കണ്ടെത്താനായിട്ടില്ല. കടംവാങ്ങിയ പണം തിരിച്ചുതരാനാവശ്യപ്പെട്ടപ്പോൾ വാക്കുതർക്കം ഉണ്ടായെന്നും തള്ളിയപ്പോൾ തല ചുമരിലിടിച്ചാണ് ഷാജിക്ക് പരിക്കേറ്റതെന്നുമാണ് ഹരിദാസൻ പൊലീസിന് മൊഴി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.