കോഴിക്കോട്: പുഴ സംരക്ഷണ വിഷയത്തിൽ ജില്ല ഭരണകൂടം വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കണമെന്ന് പശ്ചിമഘട്ട പുഴ സംരക്ഷണസമിതി ചെയർമാൻ പി.എച്ച്. താഹ, ജന.സെക്രട്ടറി മൊയ്തു കണ്ണങ്കോടൻ എന്നിവർ ആവശ്യപ്പെട്ടു. കൊടുവള്ളി മാനിപുരത്ത് ചെറുപുഴയയുടെ നടുവിൽ നിർമിച്ച കളിസ്ഥലവും കരിങ്കൽകെട്ടും നീക്കം ചെയ്യാത്തത് മൂലം പുഴ നശിക്കുകയാണ്. മഴക്കാലത്ത് പുഴ ഗതിമാറി ഒഴുകി പരിസരങ്ങളിൽ കരയിടിച്ചിലുമുണ്ട്. പരിസരത്തെ 25 ഓളം വീടുകൾക്ക് ഭീഷണിയാണിത്. ഇതു സംബന്ധിച്ച് നൽകിയ പരാതിയെ തുടർന്ന് റവന്യൂ സംഘവും പൊലീസും പഞ്ചായത്ത് അധികൃതരും സ്ഥലം സന്ദർശിച്ച് സത്യാവസ്ഥ ബോധ്യപ്പെട്ടിട്ടും ഉദ്യോഗസ്ഥർ തുടർനടപടി സ്വീകരിക്കാത്തത് പ്രതിഷേധാർഹമാണെന്ന് പശ്ചിമഘട്ട പുഴ സംരക്ഷണസമിതി അറിയിച്ചു. വിഷയത്തിൽ കലക്ടർ ഇടപെടണമെന്നും സമിതി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.