'മതപരിവർത്തനം ചെയ്തവർക്ക്​ സംവരണം നൽകരുത്​'

കോഴിക്കോട്​: പട്ടികവർഗത്തിൽനിന്ന്​ മതപരിവർത്തനം ചെയ്തവർക്ക്​ സംവരണ ആനുകൂല്യം നൽകരുതെന്ന്​ ജനജാതി സുരക്ഷ മഞ്ച്​ ആവശ്യപ്പെട്ടു. ഈ ആവശ്യം ജനങ്ങളിൽ എത്തിക്കാനായി ജനസമ്പർക്ക യജ്ഞം നടത്തും. പരിവർത്തിത ക്രിസ്ത്യാനിയായ നിലവിലെ പി.എസ്​.സി സെക്രട്ടറി അടക്കമുള്ളവർ പട്ടികവർഗ സംവരണത്തിലൂടെയാണ്​ ജോലിയിൽ കയറിയത്​. രാഷ്ട്രീയ പാർട്ടികൾ പട്ടികവർഗ സംവരണ സീറ്റിൽ മതം മാറിയവരെ ഉൾപ്പെടുത്താതിരിക്കണമെന്നും ആവശ്യപ്പെട്ടു. ഗോത്രാവകാശ സംരക്ഷണസമിതി സംസ്ഥാന സംയോജകൻ നരിക്കോടൻ സുഷാന്ത്​, സംസ്ഥാന സമിതി അംഗം കെ. രാധാകൃഷ്​ണൻ, കെ. നാരായണൻ, പ്രേംസായി എന്നിവർ വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT