മത്സ്യഅനുബന്ധ തൊഴിലാളികൾക്ക് ബൈക്കും ഐസ് ബോക്സും

കോഴിക്കോട്: കോർപറേഷൻ ജനകീയാസൂത്രണത്തിന്‍റെ ഭാഗമായി അനുബന്ധ മത്സ്യത്തൊഴിലാളികൾക്ക് ഡെപ്യൂട്ടി മേയർ സി.പി. മുസഫർ അഹമ്മദ് ബൈക്കും ഐസ് ബോക്സും വിതരണം ചെയ്തു. പത്തു പേർക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിച്ചത്. 70 ലിറ്റർ ഐസ്​ബോക്സാണ് ഓരോ തൊഴിലാളിക്കും നൽകിയത്. വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്സൻ ഒ.പി. ഷിജിന അധ്യക്ഷത വഹിച്ചു. പ്രസീന പണ്ടാരത്തിൽ, വി. സുനീർ, എസ്​.കെ. അബൂബക്കർ, വി.കെ. മോഹൻദാസ്, രാജീവ്, സി.പി. രാമദാസൻ, എം.പി. കോയമോൻ, എ.ടി. ഷുക്കൂർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT