യാക്കോബായ സിറിയൻ സഭ പ്രതിനിധികൾ മുജാഹിദ് ആസ്ഥാനം സന്ദർശിച്ചു

കോഴിക്കോട്: സൗഹൃദവും സമാധാനവും പ്രചരിപ്പിക്കുന്നതി‍ൻെറ ഭാഗമായി യാക്കോബായ സിറിയൻ ചർച്ച്‌ പിതാക്കന്മാർ മുജാഹിദ് നേതാക്കളുമായി ചർച്ച നടത്തി. കോഴിക്കോട്​ കെ.എൻ.എം ആസ്ഥാനത്ത്​ എത്തിയ സഭപ്രതിനിധികളായ കാത്തലിക് മെത്രാപ്പൊലീത്ത അസിസ്റ്റന്റ് ജോസഫ് മാർ ഗ്രിഗോറിയസ്, മെത്രാപൊലീത്ത വക്താവ് ഡോ. കുര്യാകോസ് മാർ തിയോഫിലോസ്, കോഴിക്കോട് മെത്രാപ്പൊലീത്ത പൗലോസ് മാർ ഇറേനിയസ് എന്നിവരെ മുജാഹിദ്​ നേതാക്കൾ സ്വീകരിച്ചു. യുദ്ധവും ആഭ്യന്തര സംഘർഷങ്ങളും ലോകത്ത് സമാധാനം തകർത്തുകൊണ്ടിരിക്കുന്ന സന്ദർഭത്തിൽ സൗഹൃദ സംഭാഷണത്തിനും സന്ദർശനത്തിനും വലിയ പ്രസക്തിയുണ്ടെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു. സമുദായങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന ചർച്ചകൾ നടക്കണമെന്നും ​നേതാക്കൾ പറഞ്ഞു. കെ.എൻ.എം വൈസ്‌ പ്രസിഡന്‍റ്​ ഡോ. ഹുസൈൻ മടവൂർ, സെക്രട്ടറി ഡോ. എ.ഐ. അബ്ദുൽ മജീദ് സ്വലാഹി, ഐ.എസ്.എം വൈസ് പ്രസിഡന്റ്‌ നിസാർ ഒളവണ്ണ, സിറാജ് ചേലേമ്പ്ര, സലീൽ ചെമ്പയിൽ, വളപ്പിൽ സലാം, മരക്കാർ കുട്ടി എന്നിവർ സഭാപ്രതിനിധികളെ സ്വീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT