​സർവിസിൽനിന്ന്​ വിരമിക്കുന്നവരെ ആദരിച്ചു

കോഴിക്കോട്: സര്‍വിസില്‍നിന്ന് വിരമിക്കുന്ന ജില്ലയിലെ ജൂനിയര്‍ റെഡ്ക്രോസ് സാരഥികളെ ജില്ല കമ്മിറ്റി ആദരിച്ചു. മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജെ.ആര്‍.സി ജില്ല പ്രസിഡന്‍റ്​ കെ.കെ. രാജേന്ദ്രകുമാര്‍ അധ്യക്ഷത വഹിച്ചു. ഡി.എം.ഒ വി. ഉമ്മർ ഫാറൂഖ് മുഖ്യപ്രഭാഷണം നടത്തി. ജെ.ആര്‍.സി കൈപ്പുസ്തകം കമാല്‍ വരദൂര്‍ പ്രകാശനം ചെയ്തു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ വി.പി. മിനി, ഡി.ഇ.ഒ മുഹമ്മദ് അബ്ബാസ്, റെഡ്‌ക്രോസ് ജില്ല ചെയര്‍മാന്‍ സത്യനാഥന്‍ മാടഞ്ചേരി, അഡ്വ. എം. രാജന്‍, ടി.എം അശോകന്‍, അരങ്ങില്‍ ഗിരീഷ്, ഷാന്‍ കട്ടിപ്പാറ, എം. മുകുന്ദന്‍, പത്മജന്‍ നരിപ്പറ്റ, പി. അബ്ദുറഹിമാന്‍, സിന്ധു സൈമണ്‍, പി.പി. രോഷിത്ത് എന്നിവർ സംസാരിച്ചു. സ്വാതന്ത്ര്യസമര ക്വിസ് മത്സരത്തിലെ വിജയികളായ കെ. അലീന, ഫാത്തിമ റിയ, എന്‍.കെ. ഫെബിന്‍ എന്നിവരെ അനുമോദിച്ചു. സര്‍വിസില്‍നിന്ന് വിരമിക്കുന്ന കെ.കെ. രാജേന്ദ്രകുമാര്‍, എ.വി. രവീന്ദ്രന്‍, അജിത അഴകത്തില്ലത്ത്, പി.പി. രാമചന്ദ്രന്‍, ലീന തോമസ്, ജോസ് തിരുത്തിമറ്റം, സി. ബാലന്‍, എ.കെ. രാമകൃഷ്ണന്‍, കുഞ്ഞിസീതി തങ്ങള്‍, ബെന്നിച്ചന്‍ കെ. മാത്യൂ, സി.കെ. നളിനി, കെ. മുരളീധരന്‍ എന്നിവരെ ആദരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.