ഏകദിന ശിൽപശാലയും അനുമോദനവും

വടകര: കുന്നുമ്മക്കര എൽ.പി സ്കൂളിൽ ശലഭോത്സവവും ഏകദിന ശിൽപശാലയും സംഘടിപ്പിച്ചു. അംഗൻവാടികളിലെയും സ്കൂളിലെ നഴ്സറി കുട്ടികൾക്കുമായാണ് ശിൽപശാല സംഘടിപ്പിച്ചത്. കുട്ടികളിൽ സ്വഭാവരൂപവത്കരണം, പഠനതാൽപര്യം, സഹകരണ മനോഭാവം എന്നിവ വികസിപ്പിച്ചെടുക്കാനാണ് ശിൽപശാല സംഘടിപ്പിച്ചത്. ഏറാമല ഗ്രാമപഞ്ചായത്ത് 18ാം വാർഡ് മെംബർ ടി.എൻ. റഫീഖ് ഉദ്ഘാടനം ചെയ്തു. ഇ.ടി. റിലേഷ് അധ്യക്ഷത വഹിച്ചു. സൗമ്യേന്ദ്രൻ കണ്ണംവെള്ളി ശിൽപശാലക്ക് നേതൃത്വം നൽകി. പ്രധാനാധ്യാപകൻ ജയേഷ്, സ്കൂൾ മാനേജർ ടി.കെ. പ്രമോദ്, കെ. രേഷ്മ, പി. ഷാനി, ഒ. നിജ, എൻ.പി. മായ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.