ജാനകിക്കാട്​ പുഴയിൽ വീണ്ടും മുങ്ങിമരണം

കുറ്റ്യാടി: സന്ദർശകർ പതിവായി അപകടത്തിൽപെടുന്ന കുറ്റ്യാടിപ്പുഴയിലെ ജാനകിക്കാട്​ ഭാഗത്ത്​ വീണ്ടും മുങ്ങിമരണം. തിങ്കളാഴ്ച രാവിലെയുണ്ടായ അപകടത്തിൽ പാലേരി ഭാഗത്തെ നവവരനാണ്​ ജീവൻ നഷ്ടപ്പെട്ടത്​. മരുതോങ്കര, ചക്കിട്ടപാറ പഞ്ചായത്തുകൾ അതിരിടുന്ന പുഴയിൽ ജില്ലയിലെ പലഭാഗത്തുനിന്നും വേനലായാൽ സഞ്ചാരികളെത്തും. ഇക്കോ ടൂറിസം കേന്ദ്രമുണ്ടെങ്കിലും അത്​ കാണാൻ നിൽക്കാതെ പുഴയിലെ കുളിയും ഫോട്ടോയെടുക്കലുമാണ് ​അധികപേർക്കും താൽപര്യം. തിങ്കളാഴ്ച മുങ്ങിമരിച്ച നവവരനും ഭാര്യയും അപകടം നിറഞ്ഞ ചവറൻമൂഴി ഭാഗത്താണ്​ ഫോട്ടോയെടുക്കാൻ പോയതെന്ന്​ നാട്ടുകാർ പറയുന്നു. നാട്ടുകാർക്ക്​ പുഴയിലെ മരണക്കുഴികൾ അറിയാവുന്നതിനാൽ അധികവും അപകടത്തിൽപെടാറില്ല. പുറത്തുനിന്ന്​ വരുന്നവരാണ്​ കയത്തിൽപെടുക. ഇക്കോ ടൂറിസം ഭാഗത്ത്​ ഇറങ്ങി കുളിക്കാൻ സുരക്ഷിതമായ സ്​ഥലങ്ങളുണ്ട്​. അവിടെ മാത്രമേ അധികൃതർ കുളിക്കാൻ അനുവദിക്കാറുള്ളൂ. എന്നാൽ, ഇവരുടെ ശ്രദ്ധയിൽപെടാതിരിക്കാൻ പുഴക്കക്കരെയാണ്​ അധികപേരും കുളിക്കാൻ തിരഞ്ഞെടുക്കുക. മഴക്കാലത്തുണ്ടാകുന്നതിനേക്കാൾ വേനലിലാണ്​കുറ്റ്യാടിപ്പുഴയിൽ മുങ്ങിമരണങ്ങൾ ഉണ്ടാകാറുള്ളത്​. ഫോട്ടോ കു. ഫോ 5 ജാനകിക്കാട്​ ചവറൻമൂഴി പാലത്തിൽനിന്നുള്ള കുറ്റ്യാടിപ്പുഴ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.