പേരാമ്പ്ര: ചേർമല സാംബവ കോളനിയിലെ പഠനം മുടങ്ങിയ വിദ്യാർഥികൾക്ക് പഠന സൗകര്യമൊരുക്കുകയാണ് കേരള ടീച്ചേഴ്സ് മൂവ്മൻെറ്. പത്താം തരം പാസായി പഠനം നിർത്തിയ വിദ്യാർഥികൾക്കാണ് കേന്ദ്ര സർക്കാറിന്റെ എൻ.ഐ.ഒ.എസ് പ്ലസ്ടു കോഴ്സിൽ പ്രവേശനം വാങ്ങിക്കൊടുക്കുന്നത്. പേരാമ്പ്ര ഇ.ടി.ഐ കോളജ് ഓഡിറ്റോറിയത്തിൽ വിമൻ ജസ്റ്റിസ് മൂവ്മൻെറ് സംസ്ഥാന അധ്യക്ഷ ജബീന ഇർഷാദ് കോഴ്സിന്റെ ഉദ്ഘാടനം നിർവഹിച്ചു. കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകാലമായി ജാതി വിവേചനം അനുഭവിക്കുന്ന പേരാമ്പ്ര ഗവ. വെൽഫെയർ എൽ.പി സ്കൂളിൽ മറ്റു സമുദായത്തിലെ കുട്ടികളെ ചേർത്തുകൊണ്ട് കെ.എസ്.ടി.എം 2019 ൽ ഓപറേഷൻ രോഹിത് വെമുല എന്ന പദ്ധതി ആരംഭിച്ചിരുന്നു. ഇതിന്റെ തുടർച്ചയാണ് പ്ലസ് ടു പഠനം സാധ്യമാക്കുന്നതെന്ന് കെ.എസ്.ടി.എം ഉപജില്ല സെക്രട്ടറി സുബൈദ ടീച്ചർ പറഞ്ഞു. ചരിത്രത്തിലാദ്യമായി ഗവൺമൻെറ് വെൽഫെയർ എൽ.പി സ്കൂളിൽ നിന്നും എൽ.എസ്.എസ് നേടിയ യാസീൻ സാജിനും ചെറിയ മാർക്കിന് എൽ.എസ്. എസ് നഷ്ടമായ ചേർമല കോളനിയിലെ പാർവതിക്കും കെ.എസ്.ടി.എം പ്രതിനിധി എം.ടി. അഷ്റഫും ജബീന ഇർഷാദും ഉപഹാരം നൽകി. ശശീന്ദ്രൻ കൊയിലാണ്ടി അധ്യക്ഷത വഹിച്ചു. വി. കെ. റഷീദ്, ഇ.ടി.ഐ കോളജ് പ്രിൻസിപ്പൽ റാഷിദ്, അധ്യാപികമാരായ നീതു, ദിവ്യ, വിദ്യാർഥി പ്രതിനിധികളായ ദുർഗ, പവിത്ര എന്നിവർ സംസാരിച്ചു. Photo: എൽ.എസ്. എസ് പരീക്ഷയിൽ മികച്ച മാർക്ക് വാങ്ങിയ പാർവതിക്ക് ജബിന ഇർഷാദ് ഉപഹാരം നൽകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.