സ്കൂൾ കെട്ടിട ഉദ്ഘാടനവും വാർഷികാഘോഷവും

ബാലുശ്ശേരി: എരമംഗലം എ.യു.പി സ്കൂളിന്റെ പുതുതായി നിർമിച്ച കെട്ടിട ഉദ്ഘാടനവും 54ാം വാർഷികവും വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ നിർവഹിച്ചു. എട്ടു ക്ലാസ് മുറികളോടുകൂടിയ രണ്ടുനില കെട്ടിടമാണ് നിർമിച്ചത്. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ അഡ്വ. സചിൻ ദേവ് എം.എൽ.എ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ സി. ഗോവിന്ദൻ നമ്പൂതിരി മാസ്റ്ററെ ചടങ്ങിൽ പൊന്നാടയണിയിച്ച് ആദരിച്ചു. വൈറ്റ് സ്ക്രീൻ, ​പ്രോജക്ടർ, സൗണ്ട് സിസ്റ്റം തുടങ്ങിയവ ഉൾപ്പെടുത്തിയ സ്മാർട്ട് ക്ലാസ് റൂമുകളുടെ ഉദ്ഘാടനം എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. വിദ്യാലയത്തിൽനിന്ന് വിരമിച്ച പൂർവ അധ്യാപകരെ എം.പി ആദരിച്ചു. യു.എസ്.എസ് വിജയികൾക്ക് ബാലുശ്ശേരി ഉപജില്ല വിദ്യാഭ്യാസ ഓഫിസർ അബ്ദുൽ റസാഖ് ഉപഹാരങ്ങൾ നൽകി. അൽ മിഹിർ ടാലൻറ് ടെസ്റ്റ് വിജയികൾക്ക് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഉമ മഠത്തിലും ഉർദു, സംസ്കൃത സ്കോളർഷിപ് വിജയികളെ ജില്ല പഞ്ചായത്ത് അംഗം പി.പി. പ്രേമയും ബ്ലോക്ക് പഞ്ചായത്ത് അംഗം സി.കെ. രാജീവനും വിദ്യാരംഗം കലാസാഹിത്യവേദി പ്രതിഭകൾക്ക് പ്രോഗ്രാം കൺവീനർ കെ. ഷാജിയും ഉപഹാരങ്ങൾ നൽകി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആരിഫ, റീജ മധു, പി. ഇന്ദിര, സജീവൻ, കോരപ്പറ്റ ശ്രീനിവാസൻ, ശശികുമാർ എടവലത്ത്, സത്യൻ അനന്തോത്ത്, ഇ. അഹമ്മദ് മാസ്റ്റർ, ഹെഡ്മാസ്റ്റർമാരായ ഗീത ടീച്ചർ, പ്രേമ ടീച്ചർ, സുധ ടീച്ചർ എന്നിവർ സംസാരിച്ചു. സി.എം. മിനി സ്വാഗതവും എം.കെ. മുനീർ നന്ദിയും പറഞ്ഞു. വൈക്കം മുഹമ്മദ് ബഷീറിന്റെ കഥകളുടെ ദൃശ്യാവിഷ്കാരം 'ഇമ്മിണി ബല്യ ഒന്ന്' എന്ന കലാവിരുന്നും അരങ്ങേറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.