രാജ്യത്ത് ​ നികുതി ഭീകരത-മുല്ലപ്പള്ളി രാമചന്ദ്രൻ

കോഴിക്കോട്: രാജ്യത്ത് നടമാടുന്നത്​ നികുതി ഭീകരതയാണെന്ന്​ കോൺഗ്രസ്​ നേതാവ്​ മുല്ലപ്പള്ളി രാമചന്ദ്രന്‍. ജില്ല കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'വിലക്കയറ്റമില്ലാത്ത ഇന്ത്യ' എന്ന പേരില്‍ ആദായനികുതി ഓഫിസിന് മുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നികുതി ഭീകരതയുമായി കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ മുന്നോട്ടുപോവുകയാണ്. എട്ടു വര്‍ഷമായി ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍വന്ന ശേഷം ജനങ്ങളെ കൊള്ളയടിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എണ്ണ വില കുത്തനെ കുറഞ്ഞപ്പോള്‍ വില കുറയ്ക്കാത്ത സര്‍ക്കാര്‍ അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പിന് പിന്നാലെ എണ്ണ വില കുത്തനെ വര്‍ധിപ്പിക്കുകയായിരുന്നു. ശ്രീലങ്കന്‍ പ്രധാനമന്ത്രി രാജേന്ദ്ര രാജപക്‌സയുടെ പാതയിലൂടെ പോകാനാണ് മോദി ആഗ്രഹിക്കുന്നതെന്നും മുല്ലപ്പള്ളി വിമര്‍ശിച്ചു. ഡി.സി.സി പ്രസിഡന്‍റ്​​ അഡ്വ. കെ. പ്രവീണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു. മുന്‍ ഡി.സി.സി പ്രസിഡന്‍റ്​ കെ.സി. അബു മുഖ്യപ്രഭാഷണം നടത്തി. കെ. ബാലകൃഷ്ണന്‍ കിടാവ്, സത്യന്‍ കടിയങ്ങാട്, കെ. രാമചന്ദ്രന്‍, പി. എം. അബ്ദുറഹ്മാന്‍, ചോലയ്ക്കല്‍ രാജേന്ദ്രന്‍, രാജേഷ് കീഴരിയൂര്‍, അച്ചുതന്‍ പുതിയേടത്ത്, അഡ്വ. എം. രാജന്‍, എടക്കുനി അബ്ദുറഹ്മാന്‍, പി.വി. ബിനീഷ്‌കുമാര്‍, അന്നമ്മ മാത്യൂ, കൗണ്‍സിലര്‍മാരായ കെ.സി. ശോഭിത, എം.സി. സുധാമണി, പി.കെ. രാജേന്ദ്രന്‍, മനയ്ക്കല്‍ ശശി എന്നിവര്‍ നേതൃത്വം നല്‍കി. എസ്.കെ. അബൂബക്കര്‍ സ്വാഗതവും പി. മമ്മദ് കോയ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.