വടകര: ഭാര്യയുടെ കുടുംബവീടിന് തീയിട്ട് ഭർത്താവിന്റെ ആത്മഹത്യാ ശ്രമം. പയ്യോളി കൊളാവിപ്പാലം സ്വദേശി കൂടത്തായ അനിൽകുമാറാണ് (50) ആത്മഹത്യാശ്രമം നടത്തിയത്. വടകര കോട്ടക്കടവിൽ ഭാര്യയുടെ കുടുംബ വീടായ സഹോദരൻ കടുങ്ങോന്റവിട ഷാജിയുടെ വീടിനാണ് തീകൊളുത്തിയത്. തിങ്കളാഴ്ച പുലർച്ച മൂന്നരയോടെയാണ് സംഭവം. സാരമായി പൊള്ളലേറ്റ ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷാജിയുടെ സഹോദരിയും ഭർത്താവ് അനിൽകുമാറും തമ്മിലുള്ള വിവാഹമോചന കേസ് കോടതിയുടെ പരിഗണനയിലിരിക്കെയാണ് അക്രമം നടന്നത്. തിങ്കളാഴ്ച പുലർച്ചെ ബൈക്കിലെത്തിയ അനിൽകുമാർ മണ്ണെണ്ണയും പെട്രോളും ഒഴിച്ച് വീടിന്റെ ഇരു ഭാഗത്തെയും വാതിലുകൾക്കും വീടുപണിക്ക് സൂക്ഷിച്ച മരത്തിലും വീടിനു സമീപത്തായി കൂട്ടിയിട്ട വിറകിലും വീട്ടുമുറ്റത്ത് നിർത്തിയ കാറിലും ബൈക്കിലും തീയിടുകയായിരുന്നു. തീ ആളിപ്പടരുന്നത് കണ്ട അയൽക്കാർ വീട്ടിലുള്ളവരെ ഫോണിൽ വിവരം അറിയിക്കുകയായിരുന്നു. വീടിന് പുറത്തിറങ്ങിയ ഭാര്യ സഹോദരൻ ഷാജിക്ക് നേരെയും ആക്രമണ ശ്രമമുണ്ടായി. ഇതിനിടെ, അനിൽകുമാറിന്റ ശരീരത്തിൽ തീ പടരുകയും ഗുരുതരമായി പരിക്കേൽക്കുകയും ഉണ്ടായി. സ്ഥലത്തെത്തിയ നാട്ടുകാർ വെള്ളമൊഴിച്ച് തീ കെടുത്തുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് അനിൽകുമാറിനെ ആശുപത്രിയിലേക്ക് മാറ്റി. കുടുംബ പ്രശ്നത്തിന്റെ പേരിൽ നേരത്തേയും ഇയാൾ വീടിനു നേരെ അക്രമം നടത്തിയിരുന്നു. ഇതുസംബന്ധിച്ച് വടകര പൊലീസിൽ കേസുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്തു. ചിത്രം വീടിന് മുന്നിൽ തീവെച്ച സ്കൂട്ടർ saji 1
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.