മാവൂർ: വിഷു അടുത്തതോടെ കണികാണാൻ കണിവെള്ളരി തയാർ. വയലുകളിൽ പാകമായ വെള്ളരി വിളവെടുത്തുതുടങ്ങി. പെരുവയൽ, ചാത്തമംഗലം, ചെത്തുകടവ്, ചെറുകുളത്തൂർ, വെള്ളന്നൂർ, മാവൂർ, കുറ്റിക്കാട്ടൂർ ഭാഗങ്ങളിലാണ് വ്യാപകമായി കണിവെള്ളരി കൃഷിചെയ്യുന്നത്. നെൽകൃഷി വിളവെടുത്തശേഷം ഒഴിഞ്ഞ പാടങ്ങളിലാണ് ഇവ കൃഷിചെയ്യുന്നത്. ഫെബ്രുവരി അവസാനത്തോടെ വിത്തിട്ടാൽ വിഷുവാകുമ്പോഴേക്കും വിളഞ്ഞു പാകമാകും. വിഷുവിന്റെ തൊട്ടടുത്ത മൂന്നു ദിവസങ്ങളിലാണ് വിപണിയിൽ ആവശ്യക്കാർ കൂടുകയെങ്കിലും കടുത്ത വെയിലും വരൾച്ചയും കാരണം വെള്ളരി പൊട്ടിക്കീറുന്നതിനാൽ മഞ്ഞ നിറമാകുമ്പോൾതന്നെ വിളവെടുക്കുകയാണ് ചെയ്യുന്നത്. കിലോക്ക് 25 മുതൽ 30 വരെയാണ് ഇപ്പോൾ വിപണിയിൽ വില. വിഷു അടുക്കുന്നതോടെ ഇത് 50 രൂപ വരെയെത്താറുണ്ട്. പച്ചക്കറിയും പഴവർഗങ്ങളും കൂടുതലും അയൽ നാടുകളിൽനിന്നാണ് സംസ്ഥാനത്തെത്തുന്നതെങ്കിലും വർഷങ്ങളായി വിഷുവിന് കണിവെള്ളരി എത്തുന്നത് നാട്ടിലെ വയലുകളിൽനിന്നാണ്. സൂപ്പർമാർക്കറ്റുകളിലേക്കും കുത്തകകമ്പനികളിലേക്കും മറ്റും കണിവെള്ളരി ഇവിടെനിന്നാണ് കൊണ്ടുപോകുന്നത്. വലിയ സൂപ്പർ മാർക്കറ്റുകളിലേക്കുള്ള ലോഡുകളാണ് ആദ്യം പോയിത്തുടങ്ങുക. തുടക്കത്തിൽ വിളവെടുക്കുന്ന വെള്ളരികളിൽനിന്നുള്ള വിത്തുകളാണ് അടുത്തവർഷത്തെ കൃഷിക്ക് സൂക്ഷിച്ചുവെക്കുന്നത്. കഴിഞ്ഞവർഷം തുടർച്ചയായുണ്ടായ വേനൽമഴയിൽ കണിവെള്ളരി വ്യാപകമായി നശിച്ചിരുന്നു. ഇത്തവണ ഈ ഭാഗത്ത് ശക്തമായ വേനൽ മഴ പെയ്യാത്തത് കണിവെള്ളരി കർഷകർക്ക് ആശ്വാസമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.