കോഴിക്കോട്: സിൽവർലൈൻ ഇരകൾക്ക് ഇരട്ടി നഷ്ടപരിഹാരം നൽകുമെന്ന് പറയുന്ന മുഖ്യമന്ത്രി ജനങ്ങളെ വീണ്ടും വീണ്ടും കബളിപ്പിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഭൂമിയേറ്റെടുക്കാൻ ഇതുവരെ കേന്ദ്രസർക്കാർ അനുമതി നൽകാത്ത പദ്ധതിയാണിത്. അതുമാത്രമല്ല സാമൂഹിക ആഘാത പഠനം നടത്തിയിട്ടുമില്ല. സർക്കാർ സമർപ്പിച്ച ഡി.പി.ആർ അപൂർണമാണെന്ന് റെയിൽ മന്ത്രി വ്യക്തമാക്കിയതുമാണ്. കമ്പോള വിലയുടെ ഇരട്ടി നൽകണമെങ്കിൽ ഭൂമിയേറ്റെടുക്കലിന് ഇപ്പോഴത്തെ ഡി.പി.ആറിൽ പറയുന്നതിന്‍റെ മൂന്നിരട്ടിയെങ്കിലും കൂടുതൽ വില കണക്കാക്കേണ്ടി വരും. അങ്ങനെയാവുമ്പോൾ സിൽവർലൈനിന്‍റെ ആകെ ചെലവ് ഇനിയും ഏറെ വർധിക്കും. മോഹന വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ കുടിയൊഴിപ്പിക്കാനുള്ള സംസ്ഥാന സർക്കാറിന്റെ നീക്കങ്ങൾക്ക് കെ-റെയിൽ ഉദ്യോഗസ്ഥർ കൂട്ടുനിൽക്കരുത്. പ്രവർത്തകരെ ഉപയോഗിച്ച് സിൽവർലൈൻ വിരുദ്ധ സമരത്തിൽ ആശയക്കുഴപ്പമുണ്ടാക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. എല്ലാം നഷ്ടമാവുന്ന ജനങ്ങളെ പിന്നിൽ നിന്നും കുത്തുന്ന ഇത്തരമൊരു നാടകമാണ് കഴക്കൂട്ടത്ത് കേന്ദമന്ത്രി വി. മുരളീധരന്‍റെ ജനസമ്പർക്കത്തിലുണ്ടായത് സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.