കോഴിക്കോട്: ഓൾ കേരള ജില്ല സഹകരണ ബാങ്ക് റിട്ടയറീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് മുണ്ടേരി ഗംഗാധരൻ അധ്യക്ഷത വഹിച്ചു. കെ. ശ്രീനിവാസൻ, ശിവാനന്ദൻ, പി. പ്രദീപ്കുമാർ, ജോൺ ജോസഫ് എന്നിവർ സംസാരിച്ചു. പ്രതിനിധി സമ്മേളനത്തിൽ മുണ്ടേരി ഗംഗാധരൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ. രാജീവൻ പ്രവർത്തനറിപ്പോർട്ടും ട്രഷറർ വി.കെ. ജോൺസൺ വരവ്ചെലവ് കണക്കും അവതരിപ്പിച്ചു. പി. രാമകൃഷ്ണൻ, കെ.ബി. പ്രദീപ് കുമാർ, സി. കുമാരൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: മുണ്ടേരി ഗംഗാധരൻ (പ്രസി.), പി. രാധാകൃഷ്ണൻ (വർക്കിങ് പ്രസി.), ജോൺ ജോസഫ്, വി. വിജയകുമാർ, പി.ജെ. മത്തായി, സാറാമ്മ റോബ്സൺ (വൈസ് പ്രസി.), കെ. രാജീവൻ (ജന. സെക്ര.), പ്രദീപ്കുമാർ, മൂസ പന്തീരാങ്കാവ്, സുശീല മണി, നബിദാസ് (സെക്ര.), അബ്ദുൽ സമദ്, എം. കൃഷ്ണൻ, എൻ. ഓമനക്കുട്ടൻ, എ.പി. ബേബി (ജോ. സെക്ര.), വി.കെ. ജോൺസൺ (ട്രഷ.). രാജേന്ദ്ര വർമ (ഓഡിറ്റർ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.