വിധികാത്ത്​ വിദ്യാർഥികൾ; പരീക്ഷ ബഹിഷ്കരണം തുടരും

കോഴിക്കോട്​: അവസാന വർഷ എം.ബി.ബി.എസ്​ പരീക്ഷ തുടരാനുള്ള ആരോഗ്യ സർവകലാശാല നീക്കത്തിനെതിരെ വിദ്യാർഥികൾ. 50 ശതമാനത്തിലേറെ വിദ്യാർഥികൾ പരീക്ഷ എഴുതിയിട്ടുണ്ടെന്ന്​ പറഞ്ഞാണ്​ സർവകലാശാല പരീക്ഷ തുടരാൻ ശ്രമിക്കുന്നത്​. എന്നാൽ, 75 ശതമാനം പേരും പരീക്ഷ എഴുതിയിട്ടില്ലെന്ന്​ വിദ്യാർഥികൾ വ്യക്​തമാക്കി. മെഡിസിൻ പേപ്പർ ഒന്നാണ്​ മാർച്ച്​ 31ന്​ നടന്ന പരീക്ഷ. അതാണ്​ സംസ്ഥാന വ്യാപകമായി വിദ്യാർഥികൾ ബഹിഷ്കരിച്ചത്​. കോഴിക്കോട്​ മെഡിക്കൽ കോളജിൽ 210ൽ 32 പേർ മാത്രമാണ്​ പരീക്ഷ എഴുതിയത്​. രണ്ടാമത്തെ പരീക്ഷ ഏപ്രിൽ അഞ്ചിനാണ്​. അതിനുമുമ്പ്​ കുട്ടികളുടെ ഹരജിയിൽ കോടതി വാദം കേൾക്കും. അഞ്ചാം തീയതി നടക്കുന്ന മെഡിസിൻ രണ്ടാം പേപ്പർ എഴുതുന്നില്ലെന്ന നിലപാടിലാണ്​ വിദ്യാർഥികൾ. അതിനുമുമ്പ്​ കോടതിയിൽനിന്ന്​ അനുകൂലവിധി വരുമെന്ന പ്രതീക്ഷയും അവർ പങ്കുവെച്ചു. വേണ്ടത്ര ക്ലിനിക്കൽ പഠനം ലഭ്യമായിട്ടില്ലെന്ന്​ കാണിച്ചാണ്​ കുട്ടികൾ പരീക്ഷ ബഹിഷ്കരിച്ചത്​. സംഭവത്തിൽ സർവകലാശാലയുടെ പ്രതികൂല നിലപാടിൽ പ്രതിഷേധിച്ച്​ വിദ്യാർഥികൾ തൃശൂരിൽ സർവകലാശാല ആസ്ഥാനത്തേക്ക്​ നടത്തിയ മാർച്ചിൽ കോഴിക്കോട്​ മെഡിക്കൽ കോളജ്​ പ്രതിനിധികൾ പ​ങ്കെടുത്തതായും വിദ്യാർഥികൾ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT