കോഴിക്കോട്: നാടുവാഴിത്തത്തിനെതിരെ നടന്ന വീര പോരാട്ടങ്ങളുടെ നിറസ്മൃതികളായി കോഴിക്കോട് കടപ്പുറത്ത് നടന്ന പുലയർ മഹാസഭയുടെ സമ്മേളനം. 2020 ഫെബ്രുവരിയിൽ തൃശൂരിൽ ആരംഭിച്ച കെ.പി.എം.എസ് സുവർണ ജൂബിലി ആഘോഷപരിപാടികളുടെ സമാപനമായിരുന്നു കോഴിക്കോട്ട് നടന്നത്. നാടിന്‍റെ നാനാഭാഗങ്ങളിൽ നിന്നൊഴുകിയെത്തിയ ആയിരങ്ങൾ സംഘടനയുടെ ശക്തി വിളിച്ചോതി. നഗരത്തിന്‍റെ വിവിധഭാഗങ്ങളിൽ ഗതാഗതം തടസ്സപ്പെട്ടു. സമ്മേളനം നടത്താനും വഴിനടക്കാനുമൊന്നും അവകാശം നിഷേധിക്കപ്പെട്ടകാലം പഴങ്കഥയാക്കിയതിന്‍റെ ഓർമകൾ അറബിക്കടലോരത്തിരമ്പി. ഭൂമിയിൽ സമ്മേളനം നടത്താൻ അനുമതി ലഭിക്കാത്തതിന്‍റെ പേരിൽ കായലിൽ വള്ളത്തിൽ സമ്മേളനം നടത്തിയ സമൂഹം നേടിയ നവോത്ഥാനമൂല്യങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് സമ്മേളനം ആഹ്വാനം ചെയ്തു. വിപ്ലവ പാരമ്പര്യവും പരിഷ്കരണവാഞ്ഛയുമുള്ള ജനഹൃദയങ്ങളിൽ അമ്പതാണ്ടുകളായി ചൂടും വെളിച്ചവുമായി നിലകൊണ്ട പ്രസ്ഥാനമാണ് കെ.പി.എം.എസ് എന്ന് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പറഞ്ഞു. 51ാം സംസ്ഥാന സമ്മേളനം ഞായറാഴ്ച ടാഗോർ സെന്‍റിനറി ഹാളിലെ പി.കെ. ചാത്തൻ മാസ്റ്റർ നഗറിൽ നടക്കും. 10.30ന് നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ പ്രസിഡന്‍റ് എൽ. രമേശൻ അധ്യക്ഷത വഹിക്കും. bk
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.