റമദാൻ മാനവിക നന്മക്ക് ഉപയുക്തമാക്കണം -കാന്തപുരം

കോഴിക്കോട്: റമദാൻ മാസം ആരാധനകൾകൊണ്ട് ധന്യമാക്കി മാനവിക നന്മക്ക് ഉപയുക്തമാക്കണമെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ. വ്യക്തിത്വം സ്‌ഫുടംചെയ്തെടുക്കാനുള്ള സുവർണാവസരമാണ് വ്രതാനുഷ്‌ഠാനം. ഒരുമയുടെയും സഹനത്തിന്‍റെയും മാസമാണിത്. സഹനവും സംയമനവുമാണ് എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമായി കാലഘട്ടം ആവശ്യപ്പെടുന്നത്. സംയമനത്തിന്റെയും സഹാനുഭൂതിയുടെയും മികച്ച മാതൃകകൾ സൃഷ്ടിച്ച്​ വലിയൊരു പരിവർത്തനം സൃഷ്ടിക്കാൻ വിശ്വാസികൾ തയാറാകണമെന്നും സന്ദേശത്തിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT