സാഹിത്യ നഗരപദവി: പ്രാഗിൽ നിന്നെത്തിയ പ്രതിനിധി ഡോക്ടർമാരുമായി ചർച്ച നടത്തി

കോഴിക്കോട്​: യുനെസ്‌കോയുടെ സാഹിത്യ നഗരപദവി സ്വന്തമാക്കാനുള്ള കോഴിക്കോടിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രാഗിൽ നിന്നെത്തിയ പ്രതിനിധി ലുദ്മിള കൊളസ്‌ഹോവ ഐ.എം.എ ബ്രാഞ്ചിലെ എഴുത്തുകാരായ ഡോക്ടർമാരുടെ സെക്കൻഡ് പെൻ വേദിയിലെത്തി ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തി. ലോകത്തെവിടെയും കേട്ടുകേൾവിയില്ലാത്ത ഇത്തരം സംരംഭങ്ങൾ ഈ നഗരത്തിലെ ഡോക്ടർമാർ തന്നെ മുൻകൈയെടുത്തു ആരംഭിച്ചതിനെ അവർ അഭിനന്ദിച്ചു. പ്രസിഡന്‍റ്​ ഡോ. ബി. വേണുഗോപാൽ അധ്യക്ഷത വഹിച്ചു. കോഓഡിനേറ്റർ ഡോ. ടി.പി. നാസർ സെക്കൻഡ് പെൻ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ഡോ. പി.വി. രാമചന്ദ്രൻ, ഡോ. റംല, ഡോ. പി.പി. വേണുഗോപാൽ, ഡോ. ആനന്ദ് സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു. ----------------------------------- 'അഴകി'ലൂടെ നഗരം മുന്നോട്ടു കുതിക്കുമെന്ന്​ മേയർ കോഴിക്കോട്​: ശുചിത്വത്തിനും വെളിയിട വിസര്‍ജ്യമുക്തമായതിനും അവാര്‍ഡുകള്‍ വാങ്ങിയ നഗരം 'അഴക്' ശുചിത്വ ചട്ടം പദ്ധതിയിലൂടെ ഒരുപാട് മുന്നോട്ടു കുതിക്കുമെന്ന്​ മേയർ ഡോ. ബീന ഫിലിപ്. സമസ്ത മേഖലകളിലും ശുചിത്വം ഉറപ്പാക്കി വായുവിനെയും ജലത്തേയും കാത്ത് ഭൂമിയെ സംരക്ഷിച്ചു നിര്‍ത്തുന്നതാണ് പദ്ധതി. പദ്ധതിയുടെ ഉദ്​ഘാടനം ശനിയാഴ്ച വൈകീട്ട്​ 4.30ന്​ ടാഗോർ സെന്‍റിനറി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്നും എല്ലാവരും പദ്ധതിയുമായി സഹകരിക്കണ​മെന്നും അവർ അഭ്യർഥിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.