ഉദ്ഘാടനം കാത്ത് ആയഞ്ചേരി പഞ്ചായത്ത് ആയുർവേദ ആശുപത്രി

ആയഞ്ചേരി: വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ആയഞ്ചേരി ഗ്രാമപഞ്ചായത്ത് ഗവ. ആയുർവേദ ആശുപത്രി സ്വന്തം കെട്ടിട നിർമാണം പൂർത്തിയായി ഉദ്ഘാടനവും കാത്തിരിക്കുന്നു. പത്തു വർഷം മുമ്പ് ഉമ്മൻ ചാണ്ടി സർക്കാർ 'ഒരു പഞ്ചായത്തിൽ ഒരു ആയുർവേദ ആശുപത്രി' പദ്ധതിപ്രകാരമാണ് പഞ്ചായത്തിന് ആയുർവേദ ആശുപത്രി അനുവദിച്ചത്. പഞ്ചായത്തിന്റെ ശ്രമഫലമായി കീരിയങ്ങാടിയിൽ വാടക കെട്ടിടത്തിൽ സ്ഥാപിക്കുകയായിരുന്നു. ആയഞ്ചേരിയിൽനിന്നും സമീപ പഞ്ചായത്തുകളിൽനിന്നുമായി നൂറുകണക്കിന് രോഗികളാണ് ദിനേന ആശുപത്രിയിൽ എത്തിയിരുന്നത്. ആശുപത്രിയുടെ ദയനീയ സ്ഥിതി നേരിട്ട് മനസ്സിലാക്കിയ പ്രദേശത്തെ തൈക്കണ്ടി മൊയ്തു ഹാജി ആശുപത്രിക്ക് സ്വന്തം കെട്ടിടം പണിയാൻ തന്റെ 10 സെന്റ് സ്ഥലം സൗജന്യമായി നൽകുകയും ചെയ്തു. മുൻ എം.എൽ.എ പാറക്കൽ അബ്ദുല്ലയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 50 ലക്ഷം രൂപ കെട്ടിട നിർമാണത്തിനും അനുവദിച്ചു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് ആധുനിക സംവിധാനത്തോടെയുള്ള ആശുപത്രി കെട്ടിടം പണി പൂർത്തീകരിച്ചത്. ആശുപത്രിയിലേക്ക് ഗതാഗതസൗകര്യത്തിനായി കനാൽ പാലം പണിയുന്നതിന് പഞ്ചായത്ത് ഫണ്ട് വകയിരുത്തി. കിണർ നിർമാണം, വയറിങ്, പ്ലംബിങ് തുടങ്ങിയവ പൂർത്തിയായിട്ടുണ്ട് മുമ്പ് വൈദ്യുതി കണക്ഷനും ലഭിച്ചതോടെ ആശുപത്രിയുടെ മുഴുവൻ പണിയും പൂർത്തീകരിച്ച് ഉദ്ഘാടനത്തിന് കാത്തിരിക്കുകയാണ്. എത്രയും പെട്ടെന്നുതന്നെ ഉദ്ഘാടനം നടത്താൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കാട്ടിൽ മൊയ്തു മാസ്റ്റർ, വാർഡ് അംഗം ടി.കെ. ഹാരിസ് എന്നിവർ അറിയിച്ചു. പടം.. നിർമാണം പൂർത്തീകരിച്ച ആയഞ്ചേരി ഗ്രാമപഞ്ചായത്ത് സർക്കാർ ആയുർവേദ ആശുപത്രി കെട്ടിടം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.