കോഴിക്കോട്: വെസ്റ്റ് നടക്കാവിൽ കണ്ണൂർ റോഡിൽ ഇംഗ്ലീഷ് പള്ളിക്ക് സമീപത്തെ അനധികൃത ഉന്തുവണ്ടി കച്ചവടം ഒഴിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം സമരപരിപാടികൾ ആരംഭിക്കുമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വെസ്റ്റ് നടക്കാവ് യൂനിറ്റ് ജനറൽ ബോഡി യോഗം അറിയിച്ചു. സമിതി ജില്ല പ്രസിഡന്റ് അബ്ദുൽ സലാം ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് യു. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. ജില്ല ജന. സെക്രട്ടറി വി. സുനിൽ കുമാർ, ട്രഷറർ എ.വി.എം കബീർ, വൈസ് പ്രസിഡന്റ് ഷാഹുൽ ഹമീദ്, നോർത്ത് നിയോജക മണ്ഡലം പ്രസിഡന്റ് എമ്മോസ് ടാംട്ടൺ, സിദ്ദീഖ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: യു. അബ്ദുറഹിമാൻ (പ്രസി.), കെ.സി. ഭാസ്കരൻ (സീനിയർ വൈസ് പ്രസി.), റസ്ലി അഹമ്മദ് (ട്രഷ.), പുഷ്പാംഗതൻ, കോയിശ്ശേരി മണി (വൈസ് പ്രസി.), ദിനേശ് മണി, ഷിബു, കെ. പ്രദീപ് കുമാർ, രഞ്ജിത്ത് മല്ലിശ്ശേരി, രഞ്ജിത്ത് കോക്കഞ്ചേരി (സെക്ര.), വനിത വിങ് പ്രസിഡന്റായി സരിത, ജനറൽ സെക്രട്ടറിയായി ശശികല, ട്രഷററായി റീത്ത, യൂത്ത് വിങ് പ്രസിഡന്റായി പി. സിറാജ്, ക്ഷേമനിധി മെംബർഷിപ് കൺവീനറായി ജോയ് പ്രസാദ് പുളിക്കൽ എന്നിവരെ തിരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.