സംവിധായകൻ തോമസ് സെബാസ്റ്റ്യന്‍റെ മാതാവ് നിര്യാതയായി

സംവിധായകൻ തോമസ് സെബാസ്റ്റ്യന്‍റെ മാതാവ് മലാപ്പറമ്പ്​: മായാബസാർ, ജമ്നാപ്യാരി, ഗൂഢാലോചന എന്നീ സിനിമകളുടെ സംവിധായകൻ തോമസ് സെബാസ്റ്റ്യന്‍റെ മാതാവ്​ ആലിസ് സെബാസ്റ്റ്യൻ (86) നിര്യാതയായി. ഭർത്താവ്: പരേതനായ കരിപ്പാപ്പറമ്പിൽ കെ.ജെ. സെബാസ്റ്റ്യൻ​. സംവിധായകൻ സിബി മലയിലിന്‍റെ അമ്മയുടെ സഹോദരികൂടിയാണ് ആലിസ് സെബാസ്റ്റ്യൻ. മറ്റു മക്കൾ: ബാബു സെബാസ്റ്റ്യൻ, ജേക്കബ് സെബാസ്‌റ്റ്യൻ, ബോസ് സെബാസ്റ്റ്യൻ, മാർട്ടിൻ സെബാസ്‌റ്റ്യൻ, റെനി ടോമി, മാഗി ജോസ്. സംസ്കാരം ഞായറാഴ്ച പാറോപ്പടിയിലെ സെന്‍റ്​ ആന്‍റണീസ്​ ഫൊറോന പള്ളിയിലെ പ്രാർഥനകൾക്ക് ശേഷം വെസ്റ്റ്ഹിലിൽ നടക്കും. ഫോട്ടോ: Alis Sebastian 86

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.