'ബൈത്തുറഹ്​മ' വീടിന്‍റെ താക്കോൽ കൈമാറി

കോഴി​​ക്കോട്​: വെള്ളയില്‍ സൗത്ത് മുസ്​ലിം ലീഗ് കമ്മിറ്റിയും ദുബൈ കോഴിക്കോട് സിറ്റി കെ.എം.സി.സിയും സംയുക്തമായി നിർമിച്ച 'ബൈത്തുറഹ്മ' വീടിന്‍റെ താക്കോല്‍ദാനം ലീഗ് സംസ്ഥാന പ്രസിഡന്‍റ്​ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. വെള്ളയില്‍ പ്രദേശത്തെ കുടുംബങ്ങള്‍ക്കാണ് വീട് നിർമിച്ചു നല്‍കിയത്. ചടങ്ങില്‍ ദുബൈ കെ.എം.സി.സി സിറ്റി കമ്മിറ്റി പ്രസിഡന്റ് സി.വി.എ. ലത്തീഫ് അധ്യക്ഷത വഹിച്ചു. മുസ്‍ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം, ജില്ല ജനറല്‍ സെക്രട്ടറി എം.എ. റസാഖ് മാസ്റ്റര്‍, സംസ്ഥാന വൈസ് പ്രസിഡന്‍റ്​ എം.സി. മായിന്‍ഹാജി, യൂത്ത്‌ലീഗ് സംസ്ഥാന സെക്രട്ടറി ടി.പി.എം. ജിഷാന്‍, ദുബൈ കെ.എം.സി.സി ജില്ല പ്രസിഡന്റ് ഇസ്മാഈല്‍ ഏറാമല എന്നിവർ സംസാരിച്ചു. സംഘാടകസമിതി ചെയര്‍മാന്‍ എം.കെ. ഹംസ സ്വാഗതവും ട്രഷറര്‍ ചോലക്കല്‍ അബൂബക്കര്‍ നന്ദിയും പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ് വിതരണം, ചികിത്സാ സഹായം, പഴയകാല മുസ്‍ലിം ലീഗ് പ്രവര്‍ത്തകരെ ആദരിക്കല്‍, കോവിഡ് കാലത്ത് മികച്ച സേവനം നടത്തിയ കെ.എം.സി.സി പ്രവര്‍ത്തകര്‍ക്കുള്ള അവാര്‍ഡ്ദാനം എന്നിവ നടത്തി. --------------- vellayil baithurahma വെള്ളയില്‍ സൗത്ത് മുസ്​ലിം ലീഗ് കമ്മിറ്റിയും ദുബൈ കോഴിക്കോട് സിറ്റി കെ.എം.സി.സിയും സംയുക്തമായി നിർമിച്ച 'ബൈത്തുറഹ്മ' വീടിന്‍റെ താക്കോല്‍ദാനം ലീഗ് സംസ്ഥാന പ്രസിഡന്‍റ്​ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.