'എന്റെ മലയാളം' വൈറലാകുന്നു

നരിക്കുനി: കൊടുവള്ളി ഉപജില്ല വിദ്യാരംഗവും ആയഞ്ചേരി ചീക്കിലോട് എ.യു.പി സ്കൂളും ചേർന്ന് തയാറാക്കിയ 'എന്റെ മലയാളം' ആൽബം തരംഗമാകുന്നു. നൂറുകണക്കിന് പേരാണ് യൂട്യൂബിലൂടെ 'എന്റെ മലയാളം' കണ്ടത്. വിദ്യാരംഗം സംസ്ഥാന അവാർഡ് ജേതാവും കൊടുവള്ളി ഉപജില്ല വിദ്യാരംഗം കോഓഡിനേറ്ററുമായ വിനോദ് പാലങ്ങാടാണ് സംവിധാനം ചെയ്തത്. ഷിജി അമ്പലപ്പുഴ രചിച്ച ഗാനത്തിന് സംഗീതം പകർന്നത് പറവൂർ വി.കെ. വിശ്വനാഥനാണ്. സുമേഷ് പരമേശ്വരൻ ആലാപനവും സുജയ് ഭാസ്കർ കാമറയും സുനിൽ എസ്. പുരം എഡിറ്റിങ്ങും നിർവഹിച്ചു. പടം : എന്റെ മലയാളം ആൽബത്തിലെ ഒരു രംഗം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.