ഹൈദരലി ശിഹാബ് തങ്ങൾ, ബഷീർ അനുസ്മരണം

മേപ്പയൂർ: മേപ്പയൂർ പഞ്ചായത്ത് മുസ്‍ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, കെ.കെ. ബഷീർ അനുസ്മരണം നടത്തി. മുസ്‌ലിം ലീഗ് ജില്ല സെക്രട്ടറി സമദ് പൂക്കാട് ഉദ്ഘാടനം ചെയ്തു. എൻ. അഹമ്മദ് മാസ്റ്റർ ഹൈദരലി തങ്ങൾ അനുസ്മരണ പ്രഭാഷണവും കെ.എം. കുഞ്ഞമ്മത് മദനി കെ.കെ. ബഷീർ അനുസ്മരണ പ്രഭാഷണവും നടത്തി. പ്രസിഡൻറ് എം.കെ. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി ടി.കെ.എ. ലത്തീഫ്, കെ.എം.എ. അസീസ്, കെ.പി. കുഞ്ഞബ്ദുല്ല, ഇസ്മായിൽ കീഴ്പോട്ട്, ഷർമിന കോമത്ത്, കെ.കെ. റഫീഖ്, അജിനാസ് കാരയിൽ, കീഴ്പോട്ട് അമ്മത് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി എം.എം. അഷ്റഫ് സ്വാഗതവും ട്രഷറർ അൻവർ കുന്നങ്ങാത്ത് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.