തിരുവമ്പാടി: പുന്നക്കൽ മധുരമൂലയിൽ ശിഹാബ് തങ്ങൾ കുടിവെള്ള പദ്ധതി യാഥാർഥ്യമായി. പുന്നക്കൽ മുസ്‍ലിം ലീഗ് യൂനിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവമ്പാടി പഞ്ചായത്ത് ജി.സി.സി, കെ.എം.സി.സി കമ്മിറ്റികളുടെ സഹകരണത്തോടെയാണ് പദ്ധതി പൂർത്തീകരിച്ചത്. 15 ലക്ഷം രൂപയാണ് പദ്ധതിക്കായി ചെലവഴിച്ചത്. മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ പദ്ധതി നാടിന് സമർപ്പിച്ചു. മുസ്‍ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി. ചെറിയ മുഹമ്മദ് അധ്യക്ഷത വഹിച്ചു. പദ്ധതിക്കായി സ്വന്തം സ്ഥലത്ത് കുളം നിർമിച്ചുനൽകിയ പുന്നക്കൽ കോട്ടമ്മൽ പുളിയക്കോട് അഹമ്മദ് ഹാജിയുടെ കുടുംബത്തെയും വാട്ടർ ടാങ്ക് സ്ഥാപിക്കാൻ സ്ഥലം വിട്ടുനൽകിയ പി.സി.ബി. ചോതിയെയും ചടങ്ങിൽ ആദരിച്ചു. ജൗഹർ പുളിയക്കോട് പദ്ധതി അവതരണം നടത്തി. മുസ്‍ലിം ലീഗ് തിരുവമ്പാടി നിയോജകമണ്ഡലം പ്രസിഡൻറ് സി.കെ. കാസിം, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മേഴ്സി പുളിക്കാട്ട്, വൈസ് പ്രസിഡൻറ് കെ.എ. അബ്ദുറഹിമാൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി.എ. നസീർ, ഷൗക്കത്തലി കൊല്ലളത്തിൽ, ലിസി സണ്ണി, റിയാദ് കെ.എം.സി.സി ജില്ല പ്രസിഡന്റ് അഷ്റഫ് അച്ചു, സാഫിർ ദാരിമി, റോബർട്ട് നെല്ലിക്കതെരുവിൽ, കോയ പുതുവയൽ, നിഷാദ് ഭാസ്കർ, അബു വരടായി, ഷംസു കീഴപ്പാട്ട്, എം.കെ. മുഹമ്മദ്, റജീബ് കൊട്ടേക്കാടൻ, സലാം തിരുവമ്പാടി, അലി ചെരങ്ങാതൊടി, മുഹമ്മദലി ചെറുകാട്ടിൽ, സുജിഷ രതീഷ് തുടങ്ങിയവർ സംസാരിച്ചു. ------------------------------- * Thiru 1 sy:പുന്നക്കൽ മധുരമൂലയിൽ ശിഹാബ് തങ്ങൾ കുടിവെള്ള പദ്ധതി ഉദ്ഘാടനം പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.