പുസ്തക പ്രകാശനം

വടകര: സാംസ്‌കാരികരംഗത്തും നാടകരംഗത്തും നാലു പതിറ്റാണ്ട് നിറഞ്ഞുനിന്ന ശ്രീധരൻ മേപ്പയിൽ രചിച്ച നാടക ഗാനങ്ങളുടെ സീഡിയും ബാലകവിതകളും നാടകഗാനങ്ങളും ഉൾക്കൊള്ളുന്ന 'ചക്കരത്തുണ്ടം' പുസ്തകത്തിന്റെ പ്രകാശനം ഏപ്രിൽ രണ്ടിന്. കളിക്കളം വടകരയുടെ നേതൃത്വത്തിൽ വൈകീട്ട് മൂന്നിന് ടൗൺ ഹാളിൽ നടക്കുന്ന ചടങ്ങിൽ മുൻ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പരിപാടി ഉദ്ഘാടനം ചെയ്യും. പ്രശസ്ത പിന്നണിഗായകൻ വി.ടി. മുരളി പ്രകാശനം നിർവഹിക്കും. നഗരസഭ ചെയർപേഴ്സൻ കെ.പി. ബിന്ദു അധ്യക്ഷത വഹിക്കും. മണലിൽ മോഹനൻ പുസ്തകം ഏറ്റുവാങ്ങും. വാർത്തസമ്മേളനത്തിൽ ടി.കെ. വിജയരാഘവൻ, ഇ.വി. വത്സൻ, പ്രേംകുമാർ വടകര, വി.പി. രമേശൻ, വടകര രാഘവൻ, ശ്രീധരൻ മേപ്പയിൽ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.