തയ്യൽ തൊഴിലാളികളുടെ പെൻഷൻ വർധിപ്പിക്കണം

വടകര: തയ്യൽ തൊഴിലാളികളുടെ പെൻഷൻ 5000 രൂപയാക്കി വർധിപ്പിക്കണമെന്ന് കേരള സ്റ്റേറ്റ് ടൈലേഴ്സ് അസോസിയേഷൻ ജില്ല സമ്മേളനം ആവശ്യപ്പെട്ടു. അംശദായം വർധിപ്പിച്ചതനുസരിച്ച് ആനുകൂല്യങ്ങളും വർധിപ്പിക്കണമെന്ന് സമ്മേളനം അംഗീകരിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു. കെ.കെ. രമ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.പി. കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് രാമൻ ചെന്നിക്കര മുഖ്യപ്രഭാഷണം നടത്തി. കെ. അശോകൻ, ടി.കെ. കുഞ്ഞിക്കണാരൻ, ബാബു കാപ്പുമ്മൽ, പി.കെ. ദാമോദരൻ, ഖദീജ കൂത്താളി, സുമ വടകര, ത്രേസ്യാമ്മ മാത്യു എന്നിവർ സംസാരിച്ചു. ജില്ല ഭാരവാഹികളായി അശോകൻ കെ. വന്ദനം, എം.പി. കുഞ്ഞിക്കണ്ണൻ, ഖദീജ കൂത്താളി എന്നിവരെ തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.