സിൽവർ ലൈൻ കൊണ്ടുവരുന്നത് സാമ്പത്തിക ചൂഷണത്തിന് -സി.ആർ. നീലകണ്ഠൻ

കോഴിക്കോട്: സിൽവർ ലൈൻ പദ്ധതിയെന്ന പേരിൽ പുതിയ റെയിൽ കൊണ്ടുവരുന്നത് സാമ്പത്തിക ചൂഷണം നടത്തി രാജ്യത്തെ കൊള്ളയടിക്കുന്നതിനാണെന്ന് പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ. പ്രകൃതിയും സമ്പത്തും ചൂഷണം ചെയ്തും ആയിരങ്ങളുടെ വീടുകളും കച്ചവടസ്ഥാപനങ്ങളും ഇടിച്ചുനിരത്തി രാജ്യത്തിന് ആവശ്യമില്ലാത്ത പദ്ധതി അടിച്ചേല്പിക്കുന്നവരുടെ ശവപ്പെട്ടിയിൽ ആണിയടിക്കുന്ന പദ്ധതിയായി കെ-റെയിൽ മാറുമെന്നും അദ്ദേഹം പറഞ്ഞു. കെ-റെയിലിനെതിരെ വെസ്റ്റ് കല്ലായിയിൽ സംഘടിപ്പിച്ച ജനകീയ കുടുംബ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു നീലകണ്ഠൻ. കെ -റെയിലിന്‍റെ പേരിൽ ഒരു മുന്നറിയിപ്പും നൽകാതെ വീടുകളിൽ അതിക്രമിച്ചുകയറി കുറ്റി സ്ഥാപിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കോടതിയെ സമീപിക്കാൻ കൺവെൻഷൻ തീരുമാനിച്ചു. ടി.ടി. ഇസ്മയിൽ അധ്യക്ഷത വഹിച്ചു. ഡോ. ആസാദ് മുഖ്യപ്രഭാഷണം നടത്തി. കൗൺസിലർമാരായ കെ. മൊയ്തീൻ കോയ, പി. ഉഷാദേവി, എസ്.കെ. അബൂബക്കർ, വിവിധ സംഘടനകളെ പ്രതിനിധാനംചെയ്ത് ഫൈസൽ പള്ളിക്കണ്ടി, ഒ. മമ്മുദു, വി. റാസിക്, എം.പി. സനോവർ, പ്രശാന്ത് കളത്തിങ്ങൽ, തെൽഹത്ത് വെള്ളയിൽ, ബ്രസീലിയ ശംസുദ്ദീൻ, സി. അബ്ദുറഹിമാൻ, പി. മമ്മത് കോയ എന്നിവർ സംസാരിച്ചു. ഇ.പി. അഷ്​റഫ് സ്വാഗതവും ഇ.പി. ജാഫർ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT