സ്വർണ മാലയും മൊബൈല്‍ ഫോണും പിടിച്ചുപറിച്ചവർ അറസ്റ്റിൽ

കോഴിക്കോട്: നഗരത്തിൽ സ്വർണമാലയും മൊബൈൽ ഫോണും പിടിച്ചുപറിച്ച കേസിലെ പ്രതികൾ അറസ്​റ്റിൽ. മാനാഞ്ചിറ ക്രൗണ്‍ തിയറ്ററിനു സമീപം റെയിൽ പാളത്തിൽനിന്ന്​ കുരുവട്ടൂർ സ്വദേശിയുടെ മൂന്നു പവന്‍ സ്വർണമാലയും 60,000 രൂപ വിലവരുന്ന മൊബൈല്‍ ഫോണും പിടിച്ചു പറിച്ച വെള്ളിപറമ്പ്​ സ്വദേശി ജിമ്​നസ് (32), കുറ്റിക്കാട്ടൂര്‍ മാണിയമ്പലം പള്ളിക്കുസമീപം വാടകക്ക്​ താമസിക്കുന്ന അജ്മല്‍ നിയാസ് (അജു -26) എന്നിവരെയാണ്​ ടൗൺ പൊലീസ്​ അറസ്റ്റുചെയ്തത്​. മാർച്ച്​ 15നാണ്​ കേസിനാസ്പദമായ സംഭവം. ഭക്ഷണം കഴിക്കാൻ പോവുകയായിരുന്ന കുരുവട്ടൂര്‍ സ്വദേശിയെയാണ് പ്രതികള്‍ ആക്രമിച്ച്​ മാലയും ഫോണും പിടിച്ചുപറിച്ചത്. കേസെടുത്ത പൊലീസ്​ പരാതിക്കാരനിൽ നിന്ന്​ പ്രതികളുടെ അടയാള വിവരങ്ങള്‍ ശേഖരിച്ച്​ അന്വേഷണം നടത്തിയാണ്​ ഇരുവരെയും പിടികൂടിയത്​. പ്രതികൾക്കെതിരെ കോഴിക്കോട് നഗരത്തിലും തമിഴ്‌നാട്ടിലും ഉൾപ്പെടെ നിരവധിയിടങ്ങളിൽ കേസുണ്ട്. എസ്​.ഐമാരായ എ.പി. അനൂപ്‌, വി.വി. അബ്ദുൽ സലീം, എ.എസ്​.ഐ ബൈജുനാഥ്, സീനിയര്‍ സിവിൽ പൊലീസ്​ ഓഫിസർമാരായ എ. രമേശ്‌, സജേഷ് കുമാര്‍, സിവിൽ പൊലീസ്​ ഓഫിസർ അനൂജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ തിരിച്ചറിഞ്ഞതും പിടികൂടിയതും. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ്​ ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT