വടകര: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്‌സ് യൂനിയൻ ജില്ല 30ാം വാർഷികസമ്മേളനം വ്യാഴാഴ്ച വടകരയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10ന് മുനിസിപ്പൽ ടൗൺഹാളിലെ പി.കെ. ഗോപാലൻ മാസ്റ്റർ നഗറിൽ നഗരസഭ ചെയർപേഴ്സൻ കെ.പി. ബിന്ദു ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന് തുടക്കംകുറിച്ച് രാവിലെ ഒമ്പതിന് നഗരിയിൽ പതാക ഉയർത്തും. സംസ്ഥാന സെക്രട്ടറി സി. അപ്പുക്കുട്ടി സംഘടനാരേഖ അവതരിപ്പിക്കും. മാസിക അവാർഡ് ദാനം, പ്രമേയങ്ങൾ, ഭാരവാഹി തെരഞ്ഞെടുപ്പ് എന്നിവയും നടക്കും. 21 ബ്ലോക്കുകളിൽനിന്നായി തെരഞ്ഞെടുത്ത 710 കൗൺസിലർമാർ സമ്മേളനത്തിൽ പങ്കെടുക്കും. കൈത്താങ്ങ് പെൻഷൻ പദ്ധതിയിൽ 220 പേർക്ക് പെൻഷനും ഗുരുതര രോഗത്തിന് ഇരയായി ദുരിതമനുഭവിക്കുന്നവർക്ക് 10,000 രൂപ വരെ ധനസഹായം നൽകിവരുന്നതായി ഭാരവാഹികൾ പറഞ്ഞു. വിവിധ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും യൂനിയൻ സംഭാവന നൽകിയിട്ടുണ്ട്. വാർത്തസമ്മേളനത്തിൽ ജില്ല ജോ. സെക്രട്ടറി കെ.പി. ഗോപിനാഥൻ, ടി. രവി, കെ.വി. ശശിധരൻ, എ.കെ. ബാലൻ, എൻ.കെ. ധനഞ്ജയൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.