കോഴിക്കോട്: ശ്രീനാരായണ ഗുരുവിനെ ദൈവമായി ആരാധിക്കുന്ന ഇന്ത്യയിലെ 35ഓളം സമുദായങ്ങളുടെ ദേശീയ കൂട്ടായ്മയായ ആര്യ ഇഡിഗ രാഷ്ട്രീയ മഹാമണ്ഡലിയുടെ സംസ്ഥാന സമ്മേളന സ്വാഗത സംഘം യോഗം അത്താണിക്കൽ ഗുരുവരാശ്രമത്തിൽ ശിവഗിരി മഠത്തിലെ സ്വാമി ജ്ഞാനതീർഥ ഉദ്ഘാടനം ചെയ്തു. മഹാമണ്ഡലി ദേശീയ നിർവാഹക സമിതി അംഗം അഡ്വ. എം. രാജൻ അധ്യക്ഷത വഹിച്ചു. സ്വാമി പ്രേമാനന്ദ അനുഗ്രഹപ്രഭാഷണം നടത്തി. ആര്യ ഇഡിഗ രാഷ്ട്രീയ മഹാമണ്ഡലി സംസ്ഥാന പ്രസിഡൻറ് സുധീഷ് കേശവപുരി, ദേശീയസമിതി അംഗങ്ങളായ സജീവ് നാണു, ഷാജി ബത്തേരി, ഷനൂപ് താമരക്കുളം, എ.എം. ഭക്തവത്സലൻ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ഭാരവാഹികൾ: സ്വാമി ജ്ഞാനതീർഥ, സ്വാമി പ്രേമാനന്ദ, പി.വി. ചന്ദ്രൻ, സജീവ് നാണു, അഡ്വ. എം. രാജൻ (രക്ഷാധികാരി), സുധീഷ് കേശവപുരി (ചെയ), ഷാജി ബത്തേരി (ജന. കൺ), ഷനൂപ് താമരക്കുളം (ട്രഷ). അമരേന്ദ്രൻ, ആരോമൽ മനോജ്, എ.എം. ഭക്തവത്സലൻ, എ.ആർ. കുട്ടികൃഷ്ണൻ, സുരേഷ് കൃഷ്ണ, ഘോഷ്, ആപ്പാഞ്ചിറ പൊന്നപ്പൻ (വൈസ് ചെയ), ബെൻസലാൽ, അഡ്വ. സുരേഷ് ബി. ഉത്തമൻ, ടി.വി. സന്തോഷ്, അരുൺ, ബിനുകുമാർ, പ്രജീഷ് പ്ലാക്കൽ, റെസിൽ, അനന്തകൃഷ്ണൻ, ഷാജു ചമ്മിനി, ഷാനേഷ് കൃഷ്ണ, ബിനിൽ സുരേഷ് (കൺ). സംസ്ഥാന പ്രതിനിധി സമ്മേളനം ഏപ്രിൽ 20ന് കോഴിക്കോട്ടാണ് നടക്കുക. ദേശപോഷിണി സീനിയർ സിറ്റിസൺ ഫോറം കോഴിക്കോട്: ദേശപോഷിണി പബ്ലിക് ലൈബ്രറി സീനിയർ സിറ്റിസൺ ഫോറം പ്രവർത്തനോദ്‌ഘാടനം കവി പൂനൂർ കെ. കരുണാകരൻ നിർവഹിച്ചു. പ്രസിഡന്‍റ് എ.പി. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. കെ. വേണുഗോപാൽ, കെ.എം. സോമൻ, പ്രസന്ന, വി.വി. പ്രഭാകരൻ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി പി.കെ. പ്രകാശൻ സ്വാഗതവും വൈസ് പ്രസിഡന്‍റ് എം.ടി. സേതുമാധവൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: കെ. വേണുഗോപാൽ (പ്രസി), കെ.കെ. സന്തോഷ്‌കുമാർ (വൈസ് പ്രസി), എം.ടി. സേതുമാധവൻ (സെക്ര), ടി. ഉണ്ണികൃഷ്ണൻ (ജോ. സെക്ര).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.