തിരുവനന്തപുരം: പി.ജി ആയുർവേദ കോഴ്സുകളിൽ മോപ് അപ് അലോട്ട്മൻെറിനുശേഷമുള്ള ഒഴിവുകൾ പ്രവേശന പരീക്ഷാ കമീഷണറുടെ മാർഗനിർദേശങ്ങൾക്ക് വിധേയമായി അതത് കോളജുകൾ നികത്തും. പി.ജി ആയുർവേദ ഡിഗ്രി/ഡിപ്ലോമ കോഴ്സിലെ അവസാനഘട്ട കൗൺസലിങ്ങിനായി നൽകിയ ഓപ്ഷനുകൾ അടിസ്ഥാനമാക്കി പ്രവേശനത്തിന് പങ്കെടുക്കാൻ യോഗ്യരായ വിദ്യാർഥികളുടെ പട്ടിക, ലഭ്യമായ ഒഴിവുകളുടെ അടിസ്ഥാനത്തിൽ പ്രവേശന പരീക്ഷാ കമീഷണറുടെ www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികൾ മാർച്ച് 30ന് ഉച്ചക്ക് രണ്ടിനകം അതാത് കോളജുമായി ബന്ധപ്പെട്ട് പ്രവേശന നടപടികളിൽ പങ്കെടുക്കാം. വിദ്യാർഥികൾ പ്രോസ്പെക്ടസ് പ്രകാരമുള്ള അസൽ രേഖകൾ സഹിതം കോളജ് അധികാരിക്ക് മുന്നിൽ ഹാജരായി മുഴുവൻ ഫീസും അടയ്ക്കണം. 30ന് ഉച്ചക്ക് രണ്ടുവരെ ഹാജരാകുന്ന വിദ്യാർഥികളെ മാർഗനിർദേശപ്രകാരം പ്രോസ്പെക്ടസിലെ വ്യവസ്ഥകൾ പാലിച്ച് നിലവിലെ ഒഴിവുകളിലേക്ക് പരിഗണിച്ച് പ്രവേശനം പൂർത്തിയാക്കാം. 30ന് ശേഷവും ഒഴിവുണ്ടെങ്കിൽ പ്രവേശന പരീക്ഷാ കമീഷണർ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടതും അഡ്മിഷൻ നേടിയിട്ടില്ലാത്തതുമായ യോഗ്യരായ വിദ്യാർഥികൾക്ക് ഒഴിവുള്ള കോളജുമായി ബന്ധപ്പെട്ട് 31ന് ഉച്ചക്ക് രണ്ടുവരെ പ്രവേശന നടപടികളിൽ പങ്കെടുക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.