മദ്യവുമായി യുവാവ്​ അറസ്​റ്റിൽ

കോഴിക്കോട്​: ഇന്ത്യൻ നിർമിത വിദേശ. 24 കുപ്പികളിലായി വീട്ടിൽ സൂക്ഷിച്ച 11.82 ലിറ്റർ മദ്യവുമായി വെസ്റ്റ്​ഹിൽ ബി.ജി റോഡിലെ ഷിബുവിനെയാണ്​ (40) വെള്ളയിൽ പൊലീസ്​ അറസ്റ്റ് ചെയ്തത്​. വീട്ടിലെ പരിശോധനക്കിടെ 7980 രൂപയും പൊലീസ്​ കസ്റ്റഡിയിലെടുത്തു. വിൽപനക്കായി സൂക്ഷിച്ച മദ്യം വീട്ടിൽ നടത്തിയ പരിശോധനയിൽ എസ്​.ഐ യു. സനീഷ്​, എ.എസ്​.ഐ ദീപകുമാരി, സിവിൽ പൊലീസ്​ ഓഫിസർമാരായ ജയചന്ദ്രൻ, രതീഷ്​, സ്വപ്​നേഷ്​, ദീപു എന്നിവർ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.