പച്ചക്കറി വിളവെടുത്ത് ഭിന്നശേഷി വിദ്യാർഥികളും പരിവാർ സംഘടനയും

കൊടിയത്തൂർ: ഗ്രാമപഞ്ചായത്തിലെ കുറ്റിപ്പൊയിൽ വയലിൽ പച്ചക്കറികൃഷിയിൽ വിജയം കൊയ്തിരിക്കുകയാണ് ഭിന്നശേഷി വിദ്യാർഥികളും പരിവാർ സംഘടനയും. 65 സെന്റ് സ്ഥലത്താണ് പയർ, വെണ്ട, മത്തൻ, ചുരങ്ങ, ഇളവൻ തുടങ്ങിയവ വിളയിച്ചത്. ഭിന്നശേഷി വിദ്യാർഥികളും അവരുടെ രക്ഷിതാക്കളുടെ സംഘടനയായ പരിവാർ പഞ്ചായത്ത് കമ്മിറ്റിയുമാണ് തൈ നട്ടതു മുതൽ വിളവെടുക്കുന്നതുവരെ ഒന്നര മാസത്തോളം കൃഷി പരിപാലിച്ചത്. ഭിന്നശേഷി വിദ്യാർഥികളെ സമൂഹത്തിന്റെ മുൻനിരയിലേക്ക് എത്തിക്കുക, കാർഷികവൃത്തിയിൽ അവർക്ക് അറിവും പരിശീലനവും നൽകുക തുടങ്ങിയ ലക്ഷ്യങ്ങളുമായാണ് പരിവാർ പഞ്ചായത്ത് കമ്മിറ്റി, കൊടിയത്തൂർ കൃഷിഭവന്റെ സഹകരണത്തോടെ കൃഷിയിറക്കി വിളവെടുത്തത്. പൂർണമായും ജൈവ രീതിയിലായിരുന്നു കൃഷി. വിളവെടുപ്പ് ഉദ്ഘാടനം വ്ലോഗർ ഫൈസൽ കോട്ടക്കൽ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസി. ഷംലൂലത്ത് അധ്യക്ഷയായി. വൈസ് പ്രസിഡന്റ് കരീം പഴങ്കൽ മുഖ്യാതിഥിയായി. കൃഷി ഓഫിസർ കെ.ടി. ഫെബിത, സിക്കന്തർ, ടി.കെ. ജാഫർ, രാജൻ തെക്കയിൽ, നിയാസ് ചോല തുടങ്ങിയവർ സംസാരിച്ചു. kdr 2 ഭിന്നശേഷി വിദ്യാർഥികളും പരിവാറിന്റെയും പച്ചക്കറി കൃഷി വിളവെടുപ്പ് ഉദ്ഘാടനം വ്ലോഗർ ഫൈസൽ കോട്ടക്കൽ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.