കോഴിക്കോട് ഫിസിയോസ് ജേതാക്കൾ

കോഴിക്കോട്: കേരള അസോസിയേഷൻ ഫോർ ഫിസിയോ തെറപ്പിസ്റ്റ് കോഓഡിനേഷൻ (കെ.എ.പി.സി) സംഘടിപ്പിച്ച ഗെയിംസ് മീറ്റ് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വി.ആർ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ഫിസിയോസ് ജേതാക്കളായി. മലപ്പുറം രണ്ടാം സ്ഥാനം കരസ്ഥമാക്കി. ക്രിക്കറ്റിൽ കണ്ണൂർ ജേതാക്കളായി. ഫുട്ബാളിൽ മികച്ച കളിക്കാരനായി കോഴിക്കോട്ടെ മുഹമ്മദ് മഷൂദ്, ക്രിക്കറ്റിൽ കണ്ണൂരിലെ ശ്രീനിഷ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യൻ അംപുട്ടി ഫുട്ബാൾ ടീം ക്യാപ്റ്റൻ എസ്.ആർ. വൈശാഖ് ട്രോഫി സമ്മാനിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.