പന്നിക്കോട്: അഞ്ചുവര്‍ഷമായി നാലു സെന്റില്‍ ഓലഷെഡിൽ താമസിക്കുന്ന . വെല്‍ഫെയര്‍ പാര്‍ട്ടി പത്താം വാര്‍ഷികോപഹാരമായി കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് 14ാം വാര്‍ഡ് അംഗം കെ.ജി. സീനത്തിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി വാര്‍ഡ് കമ്മിറ്റിയാണ് നിര്‍ധനകുടുംബത്തിന് വീട് നിർമിച്ചുനല്‍കുന്നത്. കോഴിക്കോട് ആസ്റ്ററിന്റെയും സുമനസ്സുകളുടെയും സഹകരണത്തോടെയാണ് വെല്‍ഫെയര്‍ ഹോമിന്റെ നിർമാണം പൂര്‍ത്തീകരിച്ചത്. ഡിസംബറിൽ വെല്‍ഫെയര്‍ പാര്‍ട്ടി കോഴിക്കോട് ജില്ല പ്രസിഡന്റ് അസ്‍ലം ചെറുവാടി തറക്കല്ലിടല്‍ നിര്‍വഹിച്ച വീടിന്റെ നിര്‍മാണം വെറും നൂറു ദിനംകൊണ്ടാണ് പൂര്‍ത്തീകരിച്ചത്. വീടിന്റെ താക്കോല്‍ ദാനം ഏപ്രില്‍ ഒന്നിന് വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻറ് റസാഖ് പാലേരി നിർവഹിക്കുമെന്ന് നിര്‍മ്മാണ കമ്മിറ്റി കണ്‍വീനര്‍ ഇ.എന്‍. യൂസുഫ് പറഞ്ഞു. ടീം വെല്‍ഫെയര്‍ ഉൾപ്പെടെയുള്ള സന്നദ്ധ സേവകര്‍ വീട് നിര്‍മാണ ശ്രമദാനത്തില്‍ പങ്കാളികളായി. ഗ്രാമ പഞ്ചായത്ത് അംഗം കെ.ജി. സീനത്ത്, വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം പ്രസിഡന്റ് കെ.സി. അന്‍വര്‍, പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി. കെ.ടി ഹമീദ്, അസിസ്റ്റന്റ് സെക്രട്ടറി ഇ.എന്‍. നദീറ എന്നിവര്‍ സന്ദര്‍ശിച്ചു. പതിനാലാം വാര്‍ഡ് പ്രസിഡന്റ് എന്‍.കെ. ഗഫൂര്‍, യൂസുഫ് കമ്പളത്ത്, യൂസുഫ് കെ.സി, ഫാത്തിമ, മുഹമ്മദ് എന്‍.ഇ എന്നിവരും സന്നിഹിതരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.