കുന്ദമംഗലം: സംയുക്ത ട്രേഡ് യൂനിയൻ ആഹ്വാനംചെയ്ത ദ്വിദിന ദേശീയ പണിമുടക്കിന് ആരംഭം കുറിച്ച് കുന്ദമംഗലത്ത് പ്രതിഷേധപ്രകടനം നടത്തി. രണ്ടുദിവസം നീണ്ടുനിൽക്കുന്ന 'സമരപ്പന്തൽ' ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. വി.പി. ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. പ്രമോദ്, കെ. ശ്രീധരൻ, എം.എം. സുധീഷ് കുമാർ, ബൈജു തീക്കുന്നുമ്മൽ, മൊയ്തീൻ കോയ, കെ.എം. കോയ, സുനിത, കെ.വി. ജ്യോതിഷ് സംസാരിച്ചു. ഖമറുദ്ദീൻ എരഞ്ഞോളി സ്വാഗതം പറഞ്ഞു. പ്രകടനത്തിന് ടി.പി. നിധീഷ്, സനൂഫ്, ബഷീർ നീലാറമ്മൽ, ഇ.പി. ഉമർ, പി.പി. ഷിനിൽ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.