സി.എച്ച്. കൾചറൽ സൊസൈറ്റി വനിത സമ്മേളനം

കൊടിയത്തൂർ: സി.എച്ച്. മുഹമ്മദ് കോയ കൾചറൽ സൊസൈറ്റിയുടെ 30ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച വനിതസമ്മേളനം വനിതലീഗ് സംസ്ഥാന സെക്രട്ടറിയും മലപ്പുറം ജില്ലാപഞ്ചായത്ത്‌ സ്ഥിരംസമിതി അധ്യക്ഷയുമായ സറീന ഹസീബ് ഉദ്ഘാടനം ചെയ്തു. കെ.ടി. ജുഹൈന കുഞ്ഞിമൊയ്തീൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ഷംലൂലത്തിനെ ചടങ്ങിൽ ആദരിച്ചു. മുഹ്സിന പത്തനാപുരം മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ എം.കെ. നദീറ, അംഗം സുഹ്റ വെള്ളങ്ങോട്ട് എന്നിവർ സംസാരിച്ചു. ടി.ടി. ഷഹല അബ്ദുറഹ്മാൻ സ്വാഗതവും വനിതലീഗ് സെക്രട്ടറി കെ.പി. റുഖിയ റഹ്മാൻ നന്ദിയും പറഞ്ഞു. സംഘാടക സമിതി ഭാരവാഹികളായ പി.സി. മറിയം, ടി.ടി. ഹാജറ അബ്ദുറഹ്മാൻ, എം. സുഹ്റ അബ്ദുല്ല, കെ. ഷാഹിന മജീദ്, പി.വി. വഹീദ, ഉമ്മുകുൽസു മുഹമ്മദലി എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.