പീപിള്‍സ് ഫൗണ്ടേഷന്‍ കുടുംബത്തിന് വീടൊരുക്കുന്നു

താമരശ്ശേരി: പീപിൾസ് ഫൗണ്ടേഷന്റെയും താമരശ്ശേരി മസ്ജിദുന്നൂർ സകാത് കമ്മിറ്റിയുടെയും നേതൃത്വത്തിൽ നിര്‍ധനകുടുംബത്തിന്ന് വേണ്ടി നിർമിക്കുന്ന വീടിന്റെ തറക്കല്ലിടൽ കർമം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.ടി. അബ്ദുറഹ്മാൻ നിർവഹിച്ചു. പീപിൾസ് ഫൗണ്ടേഷൻ ജില്ല കോഓഡിനേറ്റർ ആർ.കെ. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. വാർഡ് അംഗം അയ്യൂബ് ഖാൻ, കെ.കെ. അബ്ദുൽ റഷീദ്, മുഹമ്മദലി മുസ്‍ലിയാർ, കെ.വി. മുഹമ്മദലി എന്നിവർ സംസാരിച്ചു. എം.എ. യൂസുഫ് ഹാജി സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.