പൊതുപണിമുടക്ക് പൂർണം

നടുവണ്ണൂർ: നടുവണ്ണൂരിൽ പൊതുപണിമുടക്ക് പൂർണം. നടുവണ്ണൂരിൽ സമരകേന്ദ്രത്തിൽ ഒന്നാം ദിവസത്തെ ധർണ സി.ഐ.ടി.യു ജില്ല കമ്മിറ്റി അംഗം എം.വി. സദാനന്ദൻ ഉദ്ഘാടനം ചെയ്തു. അശോകൻ പുതുക്കുടി അധ്യക്ഷത വഹിച്ചു. കെ.എം. ശശി സ്വാഗതം പറഞ്ഞു. സുധീഷ് ചെറുവത്ത്, ടി.എം. ശശി, ഷാഹുൽ ഹമീദ് നടുവണ്ണൂർ, സജീവൻ മാസ്റ്റർ, സുരേന്ദ്രൻ, മനോജ് എടാണി, ശശി കോലാത്ത്, എൻ. ആലി, കെ.കെ. ദാമോദരൻ, എ.എം. ഗംഗാധരൻ, ടി.കെ.എം. ബഷീർ എന്നിവർ സംസാരിച്ചു. തൊഴിലാളികൾ സമരകേന്ദ്രത്തിൽ കലാപരിപാടികൾ അവതരിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.