പേരാമ്പ്ര: കായണ്ണ മാട്ടനോട് ചന്ദനവയലിൽ ചാരുപറമ്പിലെ ആൾ ദൈവത്തിന്റെ തട്ടിപ്പ് അവസാനിപ്പിക്കാൻ നാട്ടുകാരുടെ നേതൃത്വത്തിൽ ജനകീയ സമിതി രൂപവത്കരിച്ചു. വിശ്വാസം മറയാക്കി പാവപ്പെട്ട ജനങ്ങളെ സാമ്പത്തികമായും ലൈംഗികമായും ചൂഷണം ചെയ്യുന്നതും സമൂഹത്തെ വെല്ലുവിളിക്കുന്ന പ്രാകൃത അനാചാര പ്രവർത്തനങ്ങൾ നടത്തുന്നത് അവസാനിപ്പിക്കുന്നതിനും ശക്തമായ പ്രക്ഷോഭ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു. കായണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശശി യോഗം ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ കെ.വി. ബിൻഷ അധ്യക്ഷത വഹിച്ചു. വാർഡ് മെംബർമാരായ വി.പി. ഗീത, ജയപ്രകാശ് കായണ്ണ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ബാലകൃഷ്ണൻ മാസ്റ്റർ, എൻ. ചോയി മാസ്റ്റർ, പി.എം. അഭിലാഷ്, എ.സി. ബാലൻ, എ.സി. ശ്രീധരൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ : സി.ടി. ഷിബു (ചെയർ ) കെ. ബാബു (കൺ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.