മടവൂർ എ.യു.പി സ്കൂൾ നൂറാം വാർഷികാഘോഷങ്ങളുടെ പ്രഖ്യാപനം

മടവൂർ: ഒരു വർഷം നീണ്ടുനിൽക്കുന്ന മടവൂർ എ.യു.പി സ്കൂളിന്റെ നൂറാം വാർഷിക ആഘോഷങ്ങളുടെ പ്രഖ്യാപനം എം.കെ. രാഘവൻ എം.പി. നിർവഹിച്ചു. എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷ വിജയികളെ ചടങ്ങിൽ അനുമോദിച്ചു. മടവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാഘവൻ അടുക്കത്ത്‌ അധ്യക്ഷത വഹിച്ചു. അടുത്ത ഒരു വർഷത്തിൽ സ്കൂൾ മുന്നോട്ട് വെക്കുന്ന ഭൗതിക മാസ്റ്റർ പ്ലാൻ സ്കൂൾ മാനേജർ ടി.കെ. അബ്ദുറഹിമാൻ ബാഖവി, പി.ടി.എ പ്രസിഡന്റ് ടി.കെ. അബൂബക്കർ മാസ്റ്റർ എന്നിവർ എം.കെ. രാഘവൻ എം.പിയിൽനിന്നും ഏറ്റുവാങ്ങി. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമുള്ള ബോധവത്കരണ ക്ലാസിന് ഡയറ്റ് ലെക്ചർ കെ. അബ്ദുൽ നാസർ നേതൃത്വം നൽകി. ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷ്റ പൂളോട്ടുമ്മൽ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി തായാട്ട് , ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഫെബിന അബ്ദുൽ അസീസ്, വാർഡ് അംഗങ്ങളായ സന്തോഷ്, ഇ.എം. വാസുദേവൻ, പ്രജിന അഖിലേഷ്, ടി.കെ. സൈനുദ്ധീൻ, പി.കെ. സുലൈമാൻ, കാസിം കുന്നത്ത്, ത്രിവിക്രമൻ, വി. വിപിൻ, കെ.ടി. ഫാത്തിമ കുട്ടി, വി. ഷകീല, പി. യാസിഫ്, കെ. ഫാറൂഖ്, കെ.കെ. ഫാത്തിമ, ഹഫീഫ എന്നിവർ സംസാരിച്ചു. സ്കൂൾ പ്രധാന അധ്യാപകൻ അബ്ദുൽ അസീസ് സ്വാഗതവും കെ.ടി. ഷമീർ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.