ഗവേഷണത്തിന്​ സംവരണ മാനദണ്ഡം പാലിക്കണമെന്നാവശ്യം

കോഴിക്കോട്​: കാലിക്കറ്റ്​ സർവകലാശാലയിൽ ഗവേഷണത്തിന്​ ഒഴിവുകൾ നികത്താത്തതിന്​ പുറമെ സംവരണ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നും പരാതി. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്ക് 205 സീറ്റുകളാണ്​ നീക്കി​വെച്ചത്​. ഈഴവ 73, മുസ്​ലിം 64, മറ്റു പിന്നാക്ക വിഭാഗങ്ങൾ 114 എന്നിങ്ങനെയുള്ള സംവരണവും കൃത്യമായി പാലിക്കുന്നില്ല. ഗവേഷണത്തിനുള്ള പ്രവേശനത്തിൽ സംവരണത്തിന്​ മാനദണ്ഡം തയാറാക്കാൻ സിൻഡിക്കേറ്റ് ഉപസമിതി രൂപവത്​കരിച്ചിരുന്നു. ഈ സമിതി റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. പ്രവേശന വകുപ്പും ഗവേഷണ വകുപ്പും പരസ്പരം പഴിചാരുകയാണെന്നും സംവരണം എങ്ങനെയാണ് നടപ്പാക്കേണ്ടത് എന്ന ചോദ്യത്തിന് കൃത്യമായി മറുപടി പറയുന്നില്ലെന്നും വിദ്യാർഥികൾ പറയുന്നു. സംവരണ തത്ത്വങ്ങൾ കൃത്യമായി പാലിക്കണമെന്നാവശ്യപ്പെട്ട് സിൻഡിക്കേറ്റ് അംഗം ഡോ. പി. റഷീദ് അഹമ്മദ് വൈസ് ചാൻസലർക്ക് കത്തുനൽകി. സംവരണ മാനദണ്ഡങ്ങളെ കുറിച്ചുള്ള അവ്യക്തത നീക്കാൻ വൈസ് ചാൻസലർ നേരിട്ട് ഇടപെടണമെന്ന്​ അദ്ദേഹം ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.