മുക്കം: ലോകകപ്പ് ഫുട്ബാളിന് മുന്നോടിയായി ഖത്തറിൽ നടക്കുന്ന ഇൻഫ്ലുവൻസേസ് കപ്പിൽ ഏഷ്യൻ ടീമിൽ ഇടം നേടി ചേന്ദമംഗലൂരുകാരി. ഫ്രീസ്റ്റൈൽ ഫുട്ബോളറും വെസ്റ്റ് ചേന്ദമംഗലൂർ സ്വദേശിനിയുമായ ഹാദിയ ഹക്കിമാണ് നേട്ടത്തിനുടമ. ഖത്തറിലെ പരമോന്നത കായിക കമ്മിറ്റിയാണ് മത്സരം നടത്തുന്നത്. ഫുട്ബാളുമായി ബന്ധപ്പെട്ട അസാമാന്യ മികച്ച പ്രകടനങ്ങളിലൂടെ ഇൻസ്റ്റഗ്രാം ഉൾപ്പെടെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധയുംപിന്തുണയും നേടിയവരെയാണ് ഇൻഫ്ലുവൻസേസ് കപ്പിലേക്ക് തെരഞ്ഞെടുക്കുന്നത്. അമേരിക്ക, യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ഏഷ്യൻ ടീമുകളാണ് രണ്ടു ദിവസങ്ങളിലായി നടക്കുന്ന മത്സരത്തിൽ പങ്കെടുക്കുന്നത്. ഹാദിയയെ കൂടാതെ, മറ്റൊരു താരം കൂടി ഇന്ത്യയിൽനിന്ന് പങ്കെടുക്കുന്നുണ്ട്. ഇസ്‍ലാഹിയ അസോസിയേഷനിൽ അഡ്മിനിസ്ട്രേഷൻ മാനേജറായ പന്നിക്കോട്ടു തൊടി അബ്ദുൽ ഹക്കീമിന്റെയും ആബിദയുടെയും മകളും, മമ്പാട് എം.ഇ.എസ് കോളജിലെ ബിരുദ വിദ്യാർഥിനിയുമാണ് ഹാദിയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.